ലോക സ്ട്രോക്ക് ദിനാചരണവും മധ്യ തിരുവിതാകൂറിലെ ആദ്യത്തെ ഫുൾടൈം പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിന്റെ ഉദ്ഘാടനവും നടത്തപ്പെട്ടു.
മധ്യ തിരുവിതാംകൂറിലെ മികച്ച കോംപ്രിഹെൻസീവ് സ്ട്രോക്ക് സെന്ററായ പരുമല ഇന്റർനാഷണൽ സ്ട്രോക്ക് സെന്ററിൽ ലോക സ്ട്രോക്ക് ദിനാചരണവും ബോധവൽക്കരണവും നടത്തപ്പെട്ടു. ആശുപത്രി സി.ഇ.ഓ ഫാ. എം. സി പൗലോസിന്റെ സാന്നിധ്യത്തിൽ പരുമല ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ശ്രീകുമാർ എം അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പുതുപ്പള്ളി മണ്ഡലം MLA ശ്രീ. ചാണ്ടി ഉമ്മൻ നിർവഹിച്ചു.
ന്യൂറോ മെഡിസിൻ, ന്യൂറോ സർജറി, ഇന്റെർവെൻഷനൽ ന്യൂറോളജി എന്നീ വിഭാഗങ്ങളുടെ സംയുക്ത പ്രവർത്തനം മൂലം ഏതു തരം സ്‌ട്രോക്കിനും ഉന്നത നിലവാരമുള്ള ചികിത്സ നൽകുവാൻ പരുമല അഡ്വാൻസ്ഡ് ന്യൂറോ സയൻസ്സ് വിഭാഗം സുസജ്ജമാണ്. സ്‌ട്രോക്കിന്റെ ആദ്യഘട്ടത്തിൽ തന്നെ മരുന്നുകൾ കൊടുത്ത് രക്തക്കട്ട അലിയിച്ചു കളയുന്ന ത്രോംബോലൈസിസ് മുതൽ കാത് ലാബിന്റെ സഹായത്താൽ കത്തീറ്റർ ഉപയോഗിച്ച് രക്തക്കട്ട അലിയിച്ചുകളയുന്ന അത്യാധുനിക മെക്കാനിക്കൽ ത്രോംബക്ടമി ചികിത്സ വരെ ലഭ്യമാകുന്ന പരുമല ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തെ ബഹുമാനപ്പെട്ട MLA ശ്രീ ചാണ്ടി ഉമ്മൻ അഭിനന്ദിച്ചു.
പ്രസ്‌തുത ചടങ്ങിൽ പരുമല ആശുപത്രിയിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്രതാരം ശ്രീമതി അനാർക്കലി മരക്കാർ നിർവഹിച്ചു. പീഡിയാട്രിക് ന്യൂറോളജിയിൽ കൺസൾട്ടന്റായി ചാർജ് എടുത്ത ഡോ. രാകേഷിനെ ആശുപത്രി ഫിനാൻസ് കോർഡിനേറ്റർ ഫാ. തോമസ് ജോൺസൺ കോർ എപ്പിസ്കോപ്പ ആദരിച്ചു.
തുടർന്ന് പരുമല ന്യൂറോളജി വിഭാഗത്തെ പറ്റി സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ അനീഷ് നൈനാൻ, സ്ട്രോക്കിനെ എങ്ങനെ തിരിച്ചറിയാം എന്നതിനെ കുറിച്ച് ന്യൂറോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ലിബി പുഷ്പരാജൻ, സ്ട്രോക്ക് ചികിത്സയിൽ ഇന്റെർവെൻഷണൽ ന്യൂറോളജി വിഭാഗത്തിന്റെ പ്രാധാന്യത്തെ പറ്റി കൺസൾട്ടന്റ് ഇന്റെർവെൻഷണൽ ന്യൂറോളജിസ്റ്റായ ഡോ. വിശാൽ വി പണിക്കർ, സ്ട്രോക്ക് ചികിത്സയിൽ ന്യൂറോ സർജറി വിഭാഗത്തിന്റെ പ്രാധാന്യത്തെ പറ്റി കൺസൾട്ടൻ്റ് ന്യൂറോ സർജൻ ഡോ. ദീപു എബ്രഹാം ചെറിയാൻ, സ്ട്രോക്ക് ചികിത്സയിലെ അത്യാധുനിക മെക്കാനിക്കൽ ത്രോംബക്ടമിയുടെ പ്രാധാന്യത്തെ പറ്റി ഇന്റെർവെൻഷണൽ റേഡിയോളജിസ്റ്റായ ഡോ. ബിബിൻ സെബാസ്റ്റ്യൻ എന്നിവർ ക്ലാസുകൾ നയിച്ചു.
മെഡിക്കൽ സൂപ്രണ്ട് ഡോ ഷെറിൻ ജോസഫ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ എബിൻ വർഗീസ്, സ്ട്രോക്ക് ICU രജിസ്റ്റാർ ഡോ. വീണ, മാനേജിംഗ് കമ്മിറ്റി അംഗം ശ്രീ. അലക്സ് തോമസ് അരികുപുറം എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.