
ദിവ്യബോധനം പുതിയ അദ്ധ്യായന വർഷം
ഉദ്ഘാടനം ചെയ്തു.
കോട്ടയം: മലങ്കര ഓർത്തസോക്സ് സഭയുടെ അത്മായ വേദശാസ്ത്ര പഠന പദ്ധതിയായ ദിവ്യബോധന പഠന പദ്ധതിയുടെ പ്രൊഫിഷൻസി, ഡിപ്ളോമാ, ഡിഗ്രി കോഴ്സുകളുടെ പുതിയ അദ്ധ്യായന വർഷം ദിവ്യബോധനം പ്രസിഡൻറ് ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു. ഓർത്തഡോക്സ്
സെമിനാരി മുൻപ്രിൻസിപ്പൽ ഫാ.ഡോ. റെജി മാത്യു അദ്ധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഫാ.ഡോ. ജോൺ തോമസ്' കരിങ്ങാട്ടിൽ, ദിവ്യബോധനം രജിസ്ട്രാർ ഫാ.ഡോ.മാത്യൂസ് ജോൺ മനയിൽ, പബ്ളിക്കേഷൻ ഓഫീസർ ഫാ. സിജു വർഗീസ് കോശി, ഫാ. ജോബ് സാം മാത്യു, കോർഡിനേറ്റർ ഡോ. ചെറിയാൻ തോമസ്, എക്സികുട്ടീവ് അംഗം ഡോ. സാം വി. ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.
ഫാ. ഡോ. റ്റി.ജെ. ജോഷ്വായുടെ ‘പ്രകാശത്തിലേക്ക്’ എന്ന ഗ്രന്ഥത്തിൻറെ പരിഷ്കരിച്ച പതിപ്പ് ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലിത്ത പ്രകാശനം ചെയ്തു. 2025 മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സും ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.