
ചെന്നൈ സെന്റ് തോമസ് മൗണ്ട് ഓർത്തഡോക്സ് പള്ളിയുടെ സ്ഥാപനമായ സെന്റ് തോമസ് മെട്രിക്കുലേഷൻ ഹയർ സെക്കണ്ടറി സ്കൂളിന്റെ പുതിയ കെട്ടിട സമുച്ചയത്തിന്റെ കൂദാശാകർമ്മവും, ഉദ്ഘാടനവും കോട്ടയം ഭദ്രാസനാദ്ധ്യക്ഷൻ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ, മദ്രാസ് ഭദ്രാസനാദ്ധ്യക്ഷൻ ഗീവർഗീസ് മാർ പീലക്സീനോസ് മെത്രാപ്പോലീത്താ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
മദ്രാസ് ഭദ്രാസന പ്രഥമ മെത്രാപ്പോലീത്ത സഖറിയ മാർ ദീവന്നാസിയോസിന്റെ സ്മരണാർത്ഥമുള്ള സമ്മേളന ഹാളും,സ്കൂൾ സുവർണ്ണജൂബിലി സ്മരണാർത്ഥമുള്ള ഹയർ സെക്കണ്ടറി ക്ലാസ് മുറികളും അടങ്ങുന്നതാണ് പുതിയ കെട്ടിടം.
കൂദാശാകർമ്മങ്ങൾക്ക് ഫാ.ഏബ്രഹാം ജേക്കബ്, ഭദ്രാസന സെക്രട്ടറി ഫാ.തോമസ് ഐസക്ക് എന്നിവർ പങ്കു ചേർന്നു.
സ്കൂൾ ചെയർമാനും പള്ളി വികാരിയുമായ ഫാ. ജിജി മാത്യു വാകത്താനത്തിന്റെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ ജോസ് ജോർജ്, എ.സി. ഷാജി മാത്യൂസ്, സെക്രട്ടറി എസ്. ജിജി എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.