*ചാത്തമറ്റം പള്ളി കൂദാശ*
ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത ജനസഞ്ചയം. മൂന്ന് പഞ്ചായത്തുകളില് നിന്ന് ജനം ഒഴുകിയെത്തി. ഒരു നാടിന്റെ അനുഗ്രഹത്തില് അവിടെ പള്ളി കൂദാശയും, പെരുന്നാളും, ഉത്സവവും എല്ലാം എല്ലാം ആയിരുന്നു. പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ മാധ്യസ്ഥം തേടി എത്തിയത് ആയിരങ്ങള്. നാട്ടില് നിന്നും വിവാഹം കഴിഞ്ഞ് പോയവര് മുതൽ എല്ലാ സഭകളിലെ ക്രൈസ്തവരും, ഹൈന്ദവരും, ഇസ്ലാമിക സഹോദരങ്ങളും ഒത്തുചേര്ന്നപ്പോൾ മഴ വരെ മാറിനിന്നു, ചുറ്റുമുള്ള പലയിടത്തും മഴ പെയ്തപ്പോഴും എന്നോര്ക്കണം. എല്ലാം കഴിഞ്ഞപ്പോൾ അനുഗ്രഹത്തിന്റെ നേരിയ ചാറ്റല് മഴയും
ചാത്തമറ്റം പള്ളി എല്ലാവര്ക്കും ഒരു പാഠമാണ്. ദേശത്തിന്റെ ഒത്തൊരുമ അത് എല്ലായിടത്തും ഇന്നിന്റെ അത്യാവശ്യവുമാണ്.
