ഇന്ത്യയുടെ പരമോന്നത നീതിപീഠം നിരവധി തവണ മലങ്കര ഓർത്തോഡോക്സ് സഭയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചപ്പോഴും അത് അനുസരിക്കാത്ത ഒരുകൂട്ടം ആളുകൾക്കുവേണ്ടി സർക്കാരും പോലീസും നോക്കുകുത്തികൾ ആകുന്ന കാഴ്ച ഒരിടത്ത്..
ഹൈവേ വികസനത്തിന് എന്നുപറഞ്ഞ് ഒരു നോട്ടീസോ മുന്നറിയിപ്പോ ഇല്ലാതെ ചരിത്രപ്രാധാന്യമുള്ള പൗരാണിക ദേവാലയത്തിനു മുൻപിലുള്ള കുരിശിൻ സൗധം വിശ്വാസികളുടെയും പുരോഹിതരുടെയും എതിർപ്പിനെ മറികടന്ന് ശക്തമായ ബലപ്രയോഗം നടത്തിയതിനു ശേഷം ജെ. സി. ബിയും ക്രെയിനും ഉപയോഗിച്ച് തച്ചുടയ്ക്കുന്ന കാഴ്ച മറ്റൊരിടത്ത്, അത് ഓരോരുത്തരുടെയും ഉള്ളിൽ അഗാധമായ വേദന ഉളവാക്കി. കൽകുരിശ് നശിപ്പിച്ചു താഴേക്ക് അത് പതിക്കുന്ന കാഴ്ച ഒരിക്കൽ കൂടി വീഡിയോയിൽ കാണാൻ കെൽപ്പില്ലാത്ത ആളുകളാണ് നമ്മളിൽ പലരും.
ഇവിടെ ചിന്തയിൽ വരുന്ന ചില ചോദ്യങ്ങൾ ഒന്നാമത് കോടതിവിധിയ്ക്ക് ഈ രാജ്യത്ത് വിലകൽപ്പിക്കുന്നത് ചില സർക്കാരുകളുടെ സ്വാർത്ഥ താല്പര്യം അനുസരിച്ചല്ലേ?
രണ്ടാമത് ഒരു രാഷ്ട്രീയ മുന്നണിയോടും അടുപ്പമോ അകലമോ പാലിക്കാതെ നിലകൊള്ളുന്നവരെ എപ്പോഴും ദ്രോഹിച്ചുകൊണ്ടിരിക്കാം എന്നല്ലേ സമീപകാല സംഭവങ്ങൾ സാക്ഷിക്കുന്നത്.
കേരളത്തിലെ മറ്റ് ഏതെങ്കിലും മതവിഭാഗത്തിന്റെ ആരാധനാലയത്തിൽ കടന്നുകയറി ഇത്തരം പൊളിക്കൽ പ്രക്രിയ നടത്താൻ സർക്കാർ തുനിയുമോ?
ചുരുക്കത്തിൽ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ, മോണ കാട്ടി ഇളിച്ചുകൊണ്ട് അരമനകളിലും പള്ളികളിലും കയറിയിറങ്ങുന്ന എല്ലാ മുന്നണിയിലും ഉൾപ്പെട്ട രാഷ്ട്രീയ നേതാക്കൾ ഇത്തരം വിഷയം വരുമ്പോൾ വെറുതെ മുതലക്കണ്ണീർ പൊഴിക്കുന്നതല്ലാതെ ഒരു ചുക്കും ചെയ്യില്ലെന്നതാണ് അനുഭവം.
ഇനി കുരിശിൻ സൗധം നശിപ്പിച്ച വിഷയത്തിലേക്ക് മടങ്ങിവരാം. വർഷങ്ങൾക്ക് മുൻപ് എം. സി. റോഡ് സൈഡിൽ ചെങ്ങന്നൂരിനടുത്ത് കല്ലിശേരി പാലത്തിനോട് ചേർന്ന് ഒരു കുരിശടി സ്ഥാപിച്ചിരുന്നത് റോഡ് വികസനത്തിന് തടസ്സമാണെന്ന് അധികൃതർ അറിയിച്ചപ്പോൾ, പള്ളി അധികൃതർ പൊതുയോഗ തീരുമാനപ്രകാരം അത് പൊളിച്ചുമാറ്റുന്നതിന് അനുവാദം കൊടുത്തു. വിശ്വാസികൾ വികസനത്തിന് എതിരല്ല എന്ന് ചുരുക്കം.
കൃത്യമായ മുന്നറിയിപ്പ് കൊടുക്കാതെ സമവായത്തിലൂടെ പ്രശ്നത്തിന് പരിഹാരം കാണുകയോ കുരിശിൻ സൗധം മാറ്റി സ്ഥാപിക്കാനുള്ള സമയം കൊടുക്കാതെ ഇടിച്ചുനിരത്തൽ ഒരു ജനാധിപത്യ സംവിധാനത്തിനും ഭൂഷണമല്ലെന്ന് മാത്രമല്ല വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ മാത്രമേ ഉത്തകൂ.
വർഷങ്ങൾക്ക് മുൻപ് ദേശീയപാത വികസനം ലക്ഷ്യമാക്കിയുള്ള അലൈൻമെന്റ് വന്നപ്പോൾ വിവിധ മുന്നണികളുടെ നിരവധി രാഷ്ട്രീയ നേതാക്കൾ ചേപ്പാട് പള്ളി സന്ദർശിച്ച് ഉറപ്പുകൾ കൊടുത്തു. അത് കേട്ട വിശ്വാസികൾ അന്ന് കയ്യടിച്ച് ആഹ്ലാദം പങ്കിട്ടു. ഇന്ന് പകൽവെളിച്ചത്തിൽ കർത്താവിന്റെ രക്ഷകരമായ കുരിശ് സ്ലീബാപെരുന്നാൾ കഴിഞ്ഞ് നാലാഴ്ച പിന്നിടുമ്പോൾ, ഇടിച്ചു നിരത്തി താഴേക്ക് ഇടുന്ന ഹൃദയഭേദകമായ കാഴ്ച. കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്നുപോകില്ല എന്ന് പറഞ്ഞിരിക്കാതെ, സഭാനേതൃത്വം ശക്തമായ നിലപാടുകൾ സ്വീകരിക്കണം. സഭയെ ദ്രോഹിക്കുന്നവരെ തിരിച്ചറിയണം. ഉറച്ച തീരുമാനങ്ങൾ കൈക്കൊള്ളണം.
-മോസസ്