
കുന്നംകുളം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ മെറിറ്റ് ഡേ 2023 & 2024 ആർത്താറ്റ് അരമനയിലെ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ സ്മാരക മന്ദിരത്തിലെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയും അവാർഡ് വിതരണം നടത്തുകയും ചെയ്തു.
ബഥനി ആശ്രമം മാനേജര് ഫാ. ബെഞ്ചമിന് ഒ.ഐ.സി. അനുമോദനം സന്ദേശം നല്കി. ഭദ്രാസന സെക്രട്ടറി ഫാ. ജോസഫ് ചെറുവത്തൂര് അദ്ധ്യക്ഷത വഹിച്ച യോഗത്തില് കുന്നംകുളം ഭദ്രാസന വൈദിക സംഘം സെക്രട്ടറി ഫാ. ജോണ് ഐസക്, ഫാ. വി.എം. ശമുവേല്, ഫാ.തോമസ് ചാണ്ടി, ഫാ.ജോസഫ് ജോര്ജ്ജ്, ഫാ. കുരിയോക്കോസ് ജോണ്സണ്, സണ്ഡേ സ്കൂള് ഭദ്രാസന ഡയറക്ടര് ഡോ. കെ.സി. ലോഫ് സണ്, സണ്ഡേ സ്കൂള് ഭദ്രാസന സെക്രട്ടറി ശ്രി. സ്റ്റീഫന് പുലിക്കോട്ടില് എന്നിവര് പങ്കെടുത്തു