News

News അഭി. ഡോ.​ഗീവർ​ഗീസ് മാർ യൂലിയോസ് തിരുവനന്തപുരം ഭദ്രാസന സഹായ മെത്രാപ്പോലീത്ത

അഭി. ഡോ.​ഗീവർ​ഗീസ് മാർ യൂലിയോസ് തിരുവനന്തപുരം ഭദ്രാസന സഹായ മെത്രാപ്പോലീത്ത
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസന സഹായ മെത്രാപ്പോലീത്തായായി ഡോ.​ഗീവർ​ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായെ കാതോലിക്കാ ബാവാ നിയമിച്ചു. കുന്നംകുളം ഭദ്രാസനാധിപനായ മാർ യൂലിയോസ് നിലവിൽ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രസിഡന്റാണ്.
ഡോ.​ഗബ്രിയേൽ മാർ ​ഗ്രീ​ഗോറിയോസ് മെത്രാപ്പോലീത്താ സ്ഥാനത്യാ​ഗം ചെയ്തതിനെ തുടർന്ന് ഭദ്രാസന ചുമതല കാതോലിക്കാ ബാവാ ഏറ്റെടുത്തിരുന്നു. ഭദ്രാസന ഭരണത്തിൽ കാതോലിക്കാബാവായെ സഹായിക്കുന്നതിന് വേണ്ടിയാണ് ഡിസംബർ 1 മുതൽ ഡോ.​ഗീവർ​ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായെ നിയമിക്കുന്നത്.
ഇന്ത്യൻ ഓർത്തഡോക്സ് സഭാ മീഡിയ വിംഗ്

 

Copyright © 2026 Indian Orthodox Sabha Media Wing. All rights reserved.