നവംബർ 2 കടവിൽ പൗലോസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ 115 മത് ഓർമ്മ പെരുന്നാൾ ആലുവ തൃക്കുന്നത്ത് സെമിനാരി
വടക്കന്‍പറവൂര്‍ കടവില്‍ കൂരന്‍ അവിരാ വര്‍ക്കിയുടെ മകന്‍. 1833 വൃശ്ചികം 19 ന് ജനനം. ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസ് 1846 കുംഭം 10ന് ശെമ്മാശുപട്ടവും യൂയാക്കീം മാര്‍ കുറിലോസ് 1854 മകരം 6 ന് കശ്ശീശാ പട്ടവും നല്‍കി. കോട്ടയം പഴയസെമിനാരിയില്‍ മല്പാന്‍. 1876 ഡിസം. 3-ന് വടക്കന്‍പറവൂര്‍ പള്ളിയില്‍ വച്ച് പത്രോസ് III പാത്രിയര്‍ക്കീസ് മെത്രാപ്പോലീത്താ ആയി വാഴിച്ച് കോട്ടയത്തിന്റെ ചുമതല നല്കി 1891 മാര്‍ച്ച് മുതല്‍ അങ്കമാലിയുടെ ചുമതലയും ലഭിച്ചു. 1907-ല്‍ ആലുവാ തൃക്കുന്നത്ത് സെമിനാരി സ്ഥാപിച്ചു. ഗീവറുഗീസ് 1 കാതോലിക്കാ, ഗീവറുഗീസ് II കാതോലിക്കാ, ഓഗേന്‍ I കാതോലിക്കാ, പാമ്പാടി മാര്‍ ഗ്രീഗോറിയോസ് തിരുമേനി, പാഠേട്ട് മാര്‍ ഈവാനിയോസ് എന്നിവര്‍ക്ക് കശ്ശീശാപട്ടം നല്കി. മക്കാബിയര്‍, രൂത്ത്, തുബിത്ത്, മസുമൂര്‍ എന്നീ വേദപുസ്തക ഭാഗങ്ങള്‍ സുറിയാനിയില്‍ നിന്ന് വിവര്‍ത്തനം ചെയ്തു. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് II മലങ്കര മെത്രാപ്പോലീത്തായുടെ പൌരോഹിത്യ സുവര്‍ണ്ണ ജൂബിലിക്കമ്മറ്റിയുടെ അധ്യക്ഷന്‍ ആയിരുന്നു. 1907 നവം. 2-ന് അന്തരിച്ചു. ആലുവ തൃക്കുന്നത്തു സെമിനാരിയില്‍ കബറടങ്ങി.