സൺഡേ സ്ക്കൂൾ അദ്ധ്വാപക വാ൪ഷിക സമ്മേളനം....
പൗരസ്‌ത്യ ഓർത്തഡോക്സ് സിറിയൻ സൺഡേ സ്ക്കൂൾ അസോസിയേഷൻ ചെങ്ങന്നൂർ ഭദ്രാസനത്തിൽ ഇടവങ്കാട് ഡിസ്ട്രിക്ടിന്റെ സൺഡേ സ്ക്കൂൾ അദ്ധ്വാപക വാ൪ഷിക സമ്മേളനം - 2024, ഇന്നു വെൺമണി സെന്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു.
അഭി. ഡോ. മാത്യൂസ് മാ൪ തിമോത്തിയോസ് തിരുമേനി വാ൪ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീമതി. ജിഷ തോമസ് ക്ളാസ്സുകൾ നയിച്ചു. ഇടവക വികാരി റവ. ഫാ. എബി. സി. ഫിലിപ്പ് സ്വാഗതവും ഭദ്രാസന സെക്രട്ടറി റവ. ഫാ. പി. കെ. കോശി, റവ. ഫാ. വിമൽ മാമ്മൻ, ശ്രീ.ജേക്കബ് ഉമ്മ൯, ശ്രീ.കെ. വി. വ൪ഗിസ്, ശ്രീ. എ. ജി. യോഹന്നാ൯, ശ്രീമതി സൂസി സോളമൻ എന്നിവ൪ ആശ൦സാ പ്രസംഗവു൦ ശ്രീമതി. ഏലിക്കുട്ടി ജോർജ് റിപ്പോർട്ട് അവതരണവും ശ്രീ. സജി പട്ടരുമ൦൦ കൃതജ്ഞതയു൦ രേഖപ്പെടുത്തി.
ചെങ്ങന്നൂർ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുളള അദ്ധ്വാപകരു൦ ഭദ്രാസന പ്രതിനിധികളു൦ യോഗത്തിൽ
പങ്കെടുത്തു