വയനാടിന് കരുതലായി മണ്ണൂക്കുന്ന് കത്തീഡ്രൽ യുവജനപ്രസ്ഥാനം
കോലഞ്ചേരി/മുളക്കുളം :
മുളക്കുളം മണ്ണുക്കുന്ന് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിൻ്റെ *കരുതൽ പദ്ധതി* യുടെ ഭാഗമായി വയനാട് ഉരുൾ പൊട്ടൽ മേഖലയിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് പരിശുദ്ധ സഭയുടെ ഭവന നിർമ്മാണ പദ്ധതിയിലേക്ക് ആദ്യ ഗഡു 150,000 രൂപ സമാഹരിച്ച് പരിശുദ്ധ സഭയുടെ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, അഭി. യൂഹാനോൻ മാർ പോളികർപ്പോസ്, കണ്ടനാട് മെത്രസന സെക്രട്ടറി ബഹു. ഫാ. ജോസ് തോമസ് പൂവത്തുങ്കൽ എന്നിവർക്ക് കൈമാറി.
സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, അല്മായ ട്രസ്റ്റി ശ്രീ റോണി വർഗ്ഗീസ്, ഇടവക വികാരി ഫാ. റോബിൻ മാർക്കോസ്, സഹ വികാരി ഫാ. ജോമോൻ ജോർജ്ജ്, ട്രസ്റ്റി ശ്രീ ലിജോ കെ ജോൺ, പ്രസ്ഥാനം വൈസ് പ്രസിഡൻ്റ് ജസ്റ്റിൻ വർഗ്ഗീസ്, ജോയിൻ്റ് സെക്രട്ടറി അഖിൻ പോൾ ബെന്നി, ജോയിൻ്റ് ട്രഷർ നിവിൻ ഷാജു, ജോൺ ടി എലിയാസ് എന്നിവർ സമീപം