യുവ സമൂഹത്തിന്റെ ലഹരി സമൂഹത്തോടുള്ള പ്രതിബദ്ധതയാകണം:
അഭി കുര്യാക്കോസ് മാർ ക്ലിമീസ് വലിയ തിരുമേനി.
പത്തനംതിട്ട:
പ്രളയ മഹാമാരി പ്രകൃതിദുരന്ത - പകർച്ചവ്യാധി മേഖലകളിലെ യുവതലമുറയുടെ സന്നദ്ധ പ്രവർത്തനങ്ങൾ ലഹരി വിമുക്ത സാക്ഷ്യത്തിന്റെ നേർക്കാഴ്ചയാണ്. അസാധ്യമായ പലതും സാമൂഹ്യ പ്രതിബദ്ധത എന്ന ലഹരിയിലൂടെ യുവജനങ്ങൾ ഒന്നിച്ചു സാധ്യമാക്കി.ലഹരി വിമുക്ത സമൂഹം വാർത്തെടുക്കാവാൻ ഏവരും ഒന്നിക്കണമെന്നും അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലിമിസ് വലിയ തിരുമേനി ഉദ്ബോധിപ്പിച്ചു .
മലങ്കര ഓർത്തഡോക്സ് സഭാ ലഹരി വിരുദ്ധ ബോധവൽക്കരണം "മുക്തിദിൻ 2024 "പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കണ്ടറി സ്കുളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഭിവന്ദ്യ തിരുമേനി.
മദ്യവർജ്ജനസമതി പ്രസിഡന്റ് അഭിവന്ദ്യ യൂഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഭി ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി.
ഫാ.വർഗീസ് ജോർജ്ജ്, അലക്സ് മണപ്പുറത്ത്,
ഡോ : റോബിൻ പി.മാത്യു എന്നിവർ പ്രസംഗിച്ചു.
പ്രതിരോധിക്കാം ലഹരിയെ എന്ന വിഷയത്തെ ആസ്പദമാക്കി ഫാ.ഡോ.തോമസ് ചകിരിയിൽ ബോധവൽക്കരണ ക്ലാസ് നയിച്ചു.
ഫാ. സാം പി ജോർജ്ജ്, പ്രിൻസിപ്പൽ ജേക്കബ് ജോർജ് കുറ്റിയിൽ, ഹെഡ്മിസ്ട്രസ് ശ്രീമതി ഗ്രേയ്സൺ മാത്യു എന്നിവർ നേതൃത്വം നൽകി.
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്