ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ വയനാട് സ്പെഷ്യൽ പാക്കേജിലേക്ക് ചെങ്ങന്നൂർ ഭദ്രാസന ദേവാലയങ്ങളുടെ നിറഞ്ഞ പങ്കാളിത്തം.പരിശുദ്ധ ബാവ തിരുമേനിയുടെ കൽപ്പന പ്രകാരവും ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ.ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ നിർദ്ദേശവും അനുസരിച്ച് ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനം ആവിഷ്കരിച്ച വയനാട്ടിലേക്കുള്ള പ്രത്യേക പാക്കേജിലെക്ക് തോട്ടപ്പുഴ മാർ ഗ്രിഗോറിയോസ് ദേവാലയത്തിലെ എം ജി എം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച 1,12,000/- രൂപ ഓതറ ദയറായിൽ വച്ച് ഭദ്രാസന മെത്രാപ്പോലീത്ത അഭി: ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനി ഭദ്രാസന യുവജന പ്രസ്ഥാനത്തിന് വേണ്ടി സ്വീകരിച്ച് ഭദ്രാസന കമ്മറ്റിക്ക് കൈമാറി.
ഇടവക വികാരി ബഹു സുനിൽ ജോസഫ് അച്ചൻ,ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡൻ്റ് ബഹു മോൻസി കടവിൽ അച്ചൻ, ഭദ്രാസന യുവജനപ്രസ്ഥാനം ഭാരവാഹികൾ,ഇടവക ഭരണസമിതി അംഗങ്ങൾ, യൂണിറ്റ് യുവജനപ്രസ്ഥാന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.. ...