ഗാല സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ വി. ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളിന് നേതൃത്വം വഹിക്കുവാനായി മസ്കറ്റിൽ എത്തിച്ചേർന്ന വൈദീക ട്രസ്റ്റി റവ ഡോ തോമസ് വർഗീസ് അമയിലിനെ ബഹു ഇടവക സെക്രട്ടറി ശ്രീ മോനി ഡാനിയേൽ, ബഹു. ഇടവക ട്രസ്റ്റി ശ്രീ. ജിജി വർഗീസ്, പെരുന്നാൾ കൺവീനർ ശ്രീ. സുദീപ് സി. കുര്യൻ, ഇടവക മാനേജിങ് അംഗങ്ങൾ, യുവജന പ്രസ്ഥാന ഭാരവാഹികൾ എന്നിവർ ചേർന്ന് ഒമാൻ മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു