മലയിറങ്ങുന്ന ഇന്ത്യൻ സൈന്യത്തിന് ഹൃദയത്തിൽ നിന്നൊരു സല്യൂട്ട്
ലോകമൊക്കെയുമുള്ള എല്ലാ മലയാളികളുടെയും മനസ്സിൽ ഒരിക്കലും മായാത്ത മുറിപ്പെടുത്തലാണ് വയനാട് ദുരന്തം വരുത്തിവെച്ചത്. അതിന്റെ വ്യാപ്തിയും നഷ്ടവും വിവരിക്കുക അസാധ്യമാണ്. എല്ലാം നഷ്ടപ്പെട്ട ഒരു കൂട്ടം ആളുകൾക്ക് ആ ഭീകരതയുടെ മുഖത്ത് ആശ്വാസമായി എത്തിയ ഇന്ത്യയുടെ ധീര ജവാന്മാരുടെ സാന്നിധ്യം ധൈര്യവും പ്രതീക്ഷയും നൽകി. രാത്രിയെ പകലാക്കി നടത്തിയ രണ്ടാഴ്ചക്കാലത്തെ അധ്വാനം പ്രശംസനീയമാം വിധത്തിൽ പൂർത്തിയാക്കി ഇന്ന് അവർ പടിയിറങ്ങുന്നു. കയ്യും മെയും മറന്നു പ്രവർത്തിച്ച നമ്മുടെ വീര സൈനികരുടെ ഊർജ്ജവും, അർപ്പണബോധവും, പ്രവർത്തിപരിചയവും എല്ലാം പ്രകൃതിയുടെ ഭീകരതയിൽ പകച്ചുപോയ സാധാരണക്കാരിൽ സാധാരണക്കാരായ ഒരു കൂട്ടം ജനതയ്ക്ക് ഒരു മനസ്സോടെ ഒന്നിച്ചു ചേർന്ന് പ്രവർത്തിക്കുവാൻ പ്രചോദനം നൽകി. കേന്ദ്ര-സംസ്ഥാന സർക്കാർ സംവിധാനങ്ങളുടെ കൂട്ടായ പ്രവർത്തനവും അതിന് ആർക്കും കൂട്ടി. ഇതിനെല്ലാം മുൻനിരയിൽ പ്രവർത്തിച്ചത് നമ്മുടെ സൈനികർ തന്നെയാണ്. ബെയിലി പാലാ നിർമ്മാണം അനേകരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ദുരന്തമുഖത്ത് നേരിട്ട് പോയി കണ്ട ഒരാൾ എന്നുള്ള നിലയിൽ ബലഹീനനായ എനിക്ക് നമ്മുടെ സൈന്യത്തിന്റെ ശക്തമായ സാന്നിധ്യവും പ്രവർത്തനവും നേരിട്ട് മനസ്സിലാക്കുവാൻ കഴിഞ്ഞു. ഇന്ന് അവർ ഏൽപ്പിച്ച ഉത്തരവാദിത്വം പൂർത്തീകരിച്ച് മടങ്ങുമ്പോൾ സുൽത്താൻബത്തേരി ഭദ്രാസനം ഉൾപ്പെടുന്ന വയനാട്ടിലെ ജനതയ്ക്ക് വേണ്ടി ഹൃദയത്തിൽ നിന്ന് ഒരു സല്യൂട്ട് നൽകാതിരിക്കുവാൻ കഴിയുനില്ല. നമ്മുടെ സൈന്യത്തിന്റെ സേവനം കേവലം വാക്കുകൾ കൊണ്ട് മാത്രം ഒതുക്കി നിർത്താവുന്നതല്ല എങ്കിലും ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ അതൊരു നന്ദികേട് ആവും എന്ന ബോധ്യത്തിൽ നിന്നാണ് ഈ ഒരു കുറിപ്പ് എഴുതുന്നത്. ഞങ്ങളുടെ കാവലാളായി നിന്ന ഇന്ത്യയുടെ പ്രിയ കാവൽക്കാർക്ക് തുടർന്നുള്ള പ്രവർത്തന മേഖലകൾക്ക് ആശംസകളും പ്രാർത്ഥനയും നേരുന്നു
സ്നേഹത്തോടെ
Quick Links: MOSC | CATHOLICATE NEWS | MALANKARA ASSOCIATION 2021
Indian Orthodox Sabha
Associated Builders, Temple Road
Kottayam - 686001, Kerala , India
Phone: +91 7558848848
Email: indianorthodoxsabha1934@gmail.com
Copyright © 2024 Indian Orthodox Sabha Media Wing. All rights reserved.