മലബാർ ഭദ്രാസനത്തിലെ കാതോലിക്കാ ദിന സമാഹരണ യോഗം കോഴിക്കോട് മൗണ്ട് ഹെർമോൻ അരമനയിൽ വെച്ച് പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയിലും, സഭയുടെ ഫിനാൻസ് കമ്മറ്റി പ്രസിഡന്റ് അഭിവന്ദ്യ യൂഹാനോൻ മാർ പോളികർപ്പോസ് മെത്രാപ്പോലീത്തായുടെയും,മലബാർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവര്ഗീസ് മാർ പക്കോമിയോസ് തിരുമേനിയുടേയും സാന്നിധ്യത്തിലും നടത്തപ്പെട്ടു. സഭയുടെ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്, അല്മായ ട്രസ്റ്റി ശ്രീ.റോണി അബ്രഹാം, ഭദ്രാസന സെക്രട്ടറി ഫാ. ബോബി പീറ്റർ, ഭദ്രാസനത്തിലെ ദേവാലങ്ങളില് നിന്ന് വികാരിമാര്, കൈസ്ഥാനിമാര്, സെക്രട്ടറിമാര്,മറ്റു പ്രതിനിധികളും സംബന്ധിച്ചു.