മലങ്കര സഭയുടെ നിർണ്ണായകഘട്ടത്തിൽ പരിശുദ്ധാത്മ നിറവില് മലങ്കര സഭാമക്കള്ക്കു സന്തോഷത്തിന്റെ സുദിനങ്ങള് സമ്മാനിച്ച താപസശ്രേഷ്ഠന് അഭിവന്ദ്യ കുര്യാക്കോസ് മാര് ക്ലിമ്മീസ് തിരുമേനി..
റോമർ 14:17 -
ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ.
സൗമ്യതയിൽ നേടിയ ആചാര്യവിജയം...
പരിശുദ്ധ സഭ ഒന്നടങ്കം പ്രാര്ത്ഥനയോടെ കാത്തിരുന്ന ദിനങ്ങളില് ചിലരുടെ വ്യാജപ്രചാരണങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിലെ അരങ്ങുകളിൽ നിറഞ്ഞാടി സായൂജ്യം നേടി.കാറ്റും കോളും മാത്രമല്ല സുനാമിവരെ പ്രതീക്ഷിച്ചവർക്ക് മുൻപിലുടെ സൗമ്യനായി പുഞ്ചിരിച്ചു കടന്നു വന്ന അഭി. ക്ലിമ്മീസ് തിരുമേനി. സമഷ്ടി ആശ്രമത്തിൽ പ്രകൃതിയുടെ പ്രളയതാണ്ഡവം അനുഭവിച്ചറിഞ്ഞ പരിശുദ്ധ പിതാവിന് ചാറ്റൽ മഴയോട് സ്നേഹം മാത്രം. പ്രാർത്ഥനയുടെ ശക്തി വെളിവാക്കപ്പെട്ട നിമിഷങ്ങൾ. വെളുത്ത പുകക്ക് പകരം ചാരം കാണാൻ ഉറക്കം ഉപേക്ഷിച്ചു ഇരുന്നവർക്ക് മുൻപിൽ നിമിഷനേരം കൊണ്ട് ദൈവീക അഭിഷേക അഗ്നിതന്നെ തെളിയിച്ച മലങ്കര സഭയുടെ താത്കാലിക അമരക്കാരൻ . ഇരുപത്തിനാലു പേരിൽ ആരാണ് കേമൻ എന്നതല്ല പ്രധാനം. പരിശുദ്ധ സിംഹാസനത്തിൽ ആര് വന്നാലും വിശ്വാസികൾ ഒക്സിയോസ് വിളിക്കും. തിരഞ്ഞെടുത്തവൻ യോഗ്യൻ ആയിത്തീരണം അതാണ് ജനങ്ങളുടെ ആഗ്രഹവും വിശ്വാസവും. പരിശുദ്ധ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ എല്പിച്ച ചുമതല നിർമ്മല മനസോടും ദൃഡനിശ്ചയത്തോടും പ്രാർത്ഥനപൂർവം നിവർത്തിക്കുവാൻ അഭി. കുര്യാക്കോസ് മാർ ക്ളിമ്മീസ് മെത്രാപ്പോലീത്ത തിരുമേനിക്ക് സാധിച്ചു. സമാധാനപ്രക്രിയയിലൂടെ പരി. സഭക്ക് അനുയോജ്യനായ കാതോലിക്കയെ വാഴിക്കാൻ അങ്ങ് തന്നെ യോഗ്യൻ.
തക്കകാലത്ത് ഫലം പുറപ്പെടുവിച്ച മലങ്കര സഭയുടെ മധുരമുള്ള മുന്തിരിവള്ളി- അഭി. കുര്യാക്കോസ് മാർ ക്ളിമ്മീസ് മെത്രാപ്പോലീത്ത.
പരി. ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വതീയൻ ബാവ തിരുമേനി തന്റെ രോഗാവസ്ഥയിൽ സഭയുടെ നിർണ്ണായകമായ ഒരു സാഹചര്യം മനസിലാക്കി മലങ്കര സഭയുടെ സീനിയർ മെത്രാപ്പോലീത്തയും, തുമ്പമൺ ഭദ്രാസന അധിപനുമായ അഭി. കുര്യാക്കോസ് മാർ ക്ളിമ്മീസ് തിരുമേനിയെ മലങ്കര അസോസിയേഷൻ ഉൾപ്പടെ ഉള്ള കാര്യങ്ങളിൽ ചുമതലകൾ ഏൽപ്പിച്ചു കല്പന കൊടുത്തു എന്ന വാർത്ത കേട്ടപ്പോൾ അത് സാധാരണമായ ഒരു നടപടി ക്രമം എന്ന് മാത്രമേ ഏവരും കണ്ടുള്ളൂ...
എന്നാൽ ദിവസങ്ങൾ പിന്നിടുമ്പോഴാണ് അഭി.തിരുമേനിയുടെ ഭാരിച്ച ഉത്തരവാദിത്വവും, തീരുമാനങ്ങളും വളരെ നിർണ്ണായകമാണ് എന്ന് ഏവര്ക്കും മനസിലായത്. അപ്പോഴൊക്കെ ദൈവമേ അഭി.പിതാവിന് എല്ലാ കാര്യങ്ങളും ഭംഗിയായി നിർവഹിക്കുവാൻ ശക്തിയും കഴിവും കൊടുക്കണമേ എന്ന് സഭാ മക്കള് പ്രാർത്ഥിച്ചു കൊണ്ടിരുന്നു ..
ഭാഗ്യസ്മരണാര്ഹനായ ദാനിയേൽ മാർ പീലക്സിനോസ് തിരുമേനിയുടെ ശിഷ്യനു എല്ലാ പ്രതിസന്ധികളും തരണം ചെയ്യാന് കഴിയും എന്നു ഏവരും ഉറച്ചു വിശ്വസിച്ചു. എന്നാൽ അടുത്ത ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഓരോ വാർത്തകളും, സത്യവിരുദ്ധമായ സന്ദേശങ്ങളും പ്രചരിപ്പിക്കുമ്പോഴെല്ലാം ഏവരുടെയും മനസിൽ വല്ലാത്ത ഒരു ചിന്താ ഭാരം ഉണ്ടായി എങ്കിലും, സഭയുടെ നിർണ്ണായകമായ ഒരു ഘട്ടത്തിൽ വാർദ്ധക്യത്തിന്റെ അവശതയും, ക്ഷീണവും വക വെക്കാതെ സാഹചര്യം മനസിലാക്കി നെടുനായകത്വം ഏറ്റെടുത്ത് മുമ്പിൽ നിന്ന് നയിച്ച പരി. ബസേലിയോസ് പൗലോസ് പ്രഥമൻ ബാവായുടെ ( മുറിമറ്റത്തിൽ ബാവ ) ആത്മാവിൽ ആകുന്നു അഭി. കുര്യാക്കോസ് മാർ ക്ളിമ്മീസ് തിരുമേനി സഭയെ നയിക്കുന്നത് എന്ന് മലങ്കര സഭ തിരിച്ചറിഞ്ഞത് ...
അഭി. പിതാവിനോട് സംസാരിക്കുമ്പോഴൊക്കെ ആ സഭാ സ്നേഹവും, തീഷ്‌ണതയും വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു ...
സഭാ ചരിത്രത്തിൽ തന്നെ ഇടംപിടിച്ച ചരിത്രപരമായ ഒരു പദവി സഭയുടെ ബഹുമതിക്ക്
യോഗ്യമായ വിധത്തിൽ, ആ വലിയ ദൗത്യം വിശ്വസ്ഥതയോടെ പൂർത്തികരിക്കുന്നു...
വി. മാർത്തോമാ ശ്ളീഹായുടെ ശ്ലൈഹീക സിംഹാസനത്തിലേക്ക് പൗരസ്ത്യ കാതോലിക്കാ ബാവയെ വാഴിക്കുന്ന മഹനീയ ശുശ്രൂഷയ്ക്ക് മുഖ്യ കാർമികത്വം വഹിക്കുവാൻ സർവ്വഥാ യോഗ്യനായ ഒരു പിതാവിനെ ആണ് പരി. ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയന് ബാവ തിരുമേനി ഏൽപ്പിച്ചു കടന്ന് പോയത് .. പ്രകൃതിയോടും, അതിന്റെ സൃഷ്ടാവായ ദൈവത്തോടും ബന്ധം സൂക്ഷിച്ചു നിഷ്കളങ്കതയുടെയും, നിർമ്മലതയുടെയും പ്രതീകമായി അഭി. പിതാവ്. കാറും, കോളും നിറഞ്ഞ ഒരു സഹചര്യവും, ഇടക്ക് പെയിതിറങ്ങിയ മഴയും ലക്ഷണമൊത്ത ഒരു കൃഷിക്കാരനെ പോലെ വളക്കൂറുള്ള മണ്ണിൽ വളരുവാൻ പാകത്തിന് അതിനെ വി.സഭക്ക് യോഗ്യമാക്കി തീർക്കുവാൻ നേതൃത്വം നൽകി ...
സമഷ്ടിയുടെ പിതാവ് സഭയെ സമ ഇഷ്ടത്തോടെ കണ്ടു നിശബ്ദമായി ഒഴുകുന്ന നദി പോലെ മലങ്കരയുടെ വിരിമാറിലൂടെ അനസ്യൂതം ഒഴുകുന്നു.....
തക്ക കാലത്ത് ഫലം പുറപ്പെടുവിച്ച മലങ്കരയുടെ മധുരമുള്ള മുന്തിരി വള്ളി ..
ഈ മധുരം നെടുനാൾ ആസ്വദിക്കുവാൻ വി. സഭക്ക് ഭാഗ്യം ഉണ്ടാകട്ടെ ... ഭാഗ്യവാനായ പിതാവേ കിഴക്ക് ഒക്കെയുടെയും ഭാഗ്യമുള്ള വി. മാർത്തോമാ ശ്ളീഹായുടെ സ്ലൈഹീക സിംഹാസനത്തിൽ ആരൂഡനാകുന്ന പൗരസ്ത്യ കാതോലിക്കാ ബാവായുടെ കരങ്ങൾക്ക് ശക്തി പകരുവാൻ ദൈവം ആയുസും ആരോഗ്യവും നൽകട്ടെ...
മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കാബാവയെ വാഴിക്കാന് അങ്ങയെ ദൈവം നിയോഗിച്ചിരിക്കുന്നു...
അത് മലങ്കര മക്കള്ക്കു ദൈവം നല്കിയ പരിശുദ്ധാത്മ നല്വരം തന്നെ...
ഞങ്ങളുടെ ഇടയന് ഒരായിരം നന്ദി, നന്ദി, നന്ദി.....
മലങ്കര മക്കള് അവിടുത്തെ തൃപ്പാദങ്ങളില് സമര്പ്പിക്കുന്നു