മലങ്കര സഭയുടെ ദുരിതബാധിതർക്കായുള്ള പുനരധിവാസ ഭവനനിർമ്മാണത്തിന്റെ സമ്മതപത്രം സംസ്ഥാന സർക്കാരിന് കൈമാറി:
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും,അഭി യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത, സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ അഭി.ഡോ ഗീവർഗ്ഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത സഭയിലെ സ്ഥാനികൾ , വൈദീകർ എന്നിവർക്കൊപ്പം വയനാട് കളക്ടറേറ്റിൽ എത്തി മന്ത്രിമാരായ കെ. രാജൻ, എ. കെ. ശശീന്ദ്രൻ, ജില്ലാ കളക്ടർ എന്നിവരുമായി ചർച്ച നടത്തുകയും സഭയുടെ പുനധിവാസ ഭവന നിർമ്മാണത്തിന്റെ സമ്മതപത്രം കൈമാറി.
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്