മലങ്കര നസ്രാണിയുടെ
ഒരുമയുടെ നേർചിത്രം......
പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിൻഗാമിയായി അഭി. ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരി. എപ്പിസ്ക്കോപ്പൽ സിനഡിന്റെ ശുപാർശ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനേജിംഗ് കമ്മറ്റിയും ഏകകണ്ഠമായി അംഗീകരിച്ചു മലങ്കര അസോസിയേഷനിലേക്ക് നാമനിർദ്ദേശം ചെയ്തു.
പ്രാർത്ഥനയോടെ ദൈവ നിയോഗത്താൽ അഭി. സേവേറിയോസ് തിരുമേനിയുടെ പേര് മാത്രം നിർദ്ദേശിച്ച് മലങ്കര സഭയുടെ, മലങ്കര നസ്രാണികളുടെ ആഢ്യത്വത്തിന്റെ, നേരിന്റെ നേർ ചിത്രം സഭയെ, ലോകത്തെ ഒന്നടങ്കം അഭിവന്ദ്യ പിതാക്കന്മാരും ഭരണ സമിതിയും കാണിച്ചുകൊടുത്തു.
പിതാക്കന്മാരുടെ പ്രാർത്ഥനയിൽ പടുത്തുയർത്തിയ കെട്ടുറപ്പിനെ തകർക്കുവാൻ ഒരു ശക്തിക്കും കഴിയില്ല. ഈ പിതാക്കന്മാർ ആണ് പരിശുദ്ധ സഭയുടെ ശക്തി. തുടർന്ന് വരുവാനിരിക്കുന്ന എല്ലാ കാര്യങ്ങളും സർവശക്തനായ ദൈവം കരുണയോടെ കാത്ത് പരിപാലിച്ചുകൊള്ളും...
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്