News

News മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന ഭവനങ്ങളിൽ, രണ്ട് ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നതി

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന ഭവനങ്ങളിൽ,
രണ്ട് ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നതിന് ആവശ്യമായ തുക സഭയുടെ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത അഭി. യൂഹാനോൻ മാർ പോളിക്കാർപോസ് തിരുമേനി നൽകും.അതിന്റെ ആദ്യ ഗഡു അഭിവന്ദ്യ തിരുമേനി സഭയുടെ അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മന് ,അൽമായട്രസ്റ്റീ റോണി വർഗീസിനും കൈമാറി.
ഭദ്രാസന സെക്രട്ടറി ഫാ എൽദോസ് ഏലിയാസ് , തൃക്കുന്നത്ത് സെമിനാരി വികാരി ഫാ ബിനോയ് പരിയത്ത് , സെമിനാരി മാനേജർ ഫാ.റിജോ മാത്യു , ഭദ്രാസനത്തിലെ സീനിയർ വൈദീകരായ ഫാ മാത്യൂസ് അരീക്കൽ കോർ എപ്പിസ്കോപ്പാ , ഫാ ഐസക്ക് കോർഎപ്പിസ്കോപ്പാ , ഭദ്രാസനത്തിലെ വിവിധ ദേവാലായങ്ങളിലെ വികാരിമാർ , ഭരണസമിതി അംഗങ്ങൾ , മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
കുടിയേറ്റകൃഷിക്കാരുടെ പ്രയാസങ്ങൾ ഏറെ അറിയാവുന്ന വ്യക്തി എന്നനിലയിലും, കുടിയേറ്റകൃഷിക്കാരുടെ പ്രശ്നങ്ങൾ ഒരു മലയോരകുടിയേറ്റ കർഷകകുടുംബത്തിലെ അംഗമെന്നനിലയിൽ ഏറെ അനുഭവിച്ച വ്യക്തി എന്നനിലയിലും വയനാട്ടിലെ പ്രയാസങ്ങൾ തന്നെ ഏറെ വിഷമിപ്പിച്ചു എന്നും, അതിനാലാണ് വ്യക്തിപരമായി; താൻ വൈദികനായ സമയം മുതലുള്ള തന്റെ വരുമാനത്തിന്റെ മിച്ചംകൊണ്ട് പരിശുദ്ധ സഭയുടെ പുനരധിവാസ പദ്ധതിക്ക് രണ്ട് ഭവനങ്ങൾ നൽകാൻ തീരുമാനിച്ചതെന്നു അഭിവന്ദ്യ യൂഹാനോൻ മാർ പോളിക്കാർപോസ് തിരുമേനി പറഞ്ഞു.
ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്

Copyright © 2024 Indian Orthodox Sabha Media Wing. All rights reserved.