മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പി. ആർ. ഓ ആയി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ ഡോ. ജേക്കബ് മണ്ണുമ്മൂടിനെ നിയമിച്ചു. അമയന്നൂർ കാരാട്ടു കുന്നേൽ സെന്റ്. മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്
കോട്ടയം ബസേലിയോസ് കോളജിൽ നിന്ന് ബിരുദവും പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നിന്ന് ബിരുദാനന്തര ബിരുദവും അണ്ണാമല യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് റിലേഷൻസിൽ ബിരുദാനന്തരബിരുദ ഡിപ്ലോമായും നേടിയിട്ടുള്ള ഡോ.ജേക്കബ് മണ്ണുമ്മൂട് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോ. സാമുവേൽ ചന്ദനപ്പള്ളിയുടെ കീഴിൽ സി. അന്തപ്പായിയുടെ കൃതികളെ കുറിച്ചു നടത്തിയ ഗവേഷണത്തിന് 2005 ൽ പി.എച്ച്.ഡി. ബിരുദം ലഭിച്ചു.
മലയാള വിമർശനത്തിന്റെ പൂർവമുഖം , സമാധാനത്തിൻ്റെ വൈരുദ്ധ്യാത്മികത തുടങ്ങിയ ഗ്രന്ഥങ്ങൾ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ ബാവാ ജീവിതവും ദർശനവും എന്ന ഗ്രന്ഥത്തിൻ്റെ എക്സികുട്ടീവ് എഡിറ്ററായിരുന്നു. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കോട്ടയം ഭദ്രാസന സെക്രട്ടറി , ഓർത്തഡോക്സ് യുവജനം മാസിക എഡിറ്റർ , പാമ്പാടി എം.ജി. എം അഭയഭവൻ, ബാലഭവൻ കൗൺസിൽ അംഗം, കാതോലിക്കേറ്റ് & എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ മുഖപത്രമായിരുന്ന ജ്യോതിർഗമയ പത്രാധിപ സമതിയംഗം , പാത്താ മുട്ടം സ്തേഫാനോസ് മാർ തേവോദോസിയോസ 'മെമ്മോറിയൽ മിഷൻ ബോർഡംഗം സഭാ പരിസ്ഥിതി കമ്മീഷൻ കേന്ദ്ര സമിതി അംഗം മലങ്കര ഓർത്തഡോക്സ് ചർച്ച് പബ്ലിക്കേഷൻ സമതിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
പ്രാർത്ഥനാശംസകൾ;
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്