മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തിരുവനന്തപുരം കേന്ദ്രമാക്കി ആരംഭിക്കുന്ന പബ്ലിക് റിലേഷൻ സെന്ററിന്റെ ശിലാസ്ഥാപനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചു. അഭി. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി, അഭി . യൂഹാനോൻ മാർ ദിയസ്കോറസ് തിരുമേനി, വൈദീക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്ഗീസ് അമയില്, അല്മായ ട്രസ്റ്റി ശ്രീ. റോണി വര്ഗീസ് ഏബ്രഹാം, അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ പ്രസംഗിച്ചു.