“നിയമാധിഷ്ഠിതമായ നീതി നിര്‍വ്വഹണത്തിലൂടെ മലങ്കര സഭയില്‍ ശ്വാശ്വത സമാധാനം ഉണ്ടാകുവാന്‍ വിവേകത്തോടെയും ദൈവാശ്രയത്തോടെയും ഏവരും പരിശ്രമിക്കണം.
ഇന്നലെകളെ മറന്നും ഇന്നിനെ പരിഗണിക്കാതെയും നാളെയെ മുമ്പില്‍ കാണാതെയും ഉളള യാതൊരു നിലപാടുകളും മലങ്കര സഭയ്ക്ക് സ്വീകരിക്കാന്‍ സാധ്യമല്ല. ഭാവി തലമുറയെ കൂടി വ്യവഹാരത്തിലേക്ക് തളളിവിടാത്ത വിധത്തിലുളള മാര്‍ഗ്ഗങ്ങള്‍ ആണ് നാം സ്വീകരിക്കേണ്ടത്. ഭരണകൂടം അധികാരം ദുരുപയോഗം ചെയ്ത് മലങ്കര സഭയ്ക്ക് നീതി നിഷേധിച്ചപ്പോഴൊക്കെ മലങ്കര സഭ നീതിന്യായ കോടതികളെ സമീപിക്കുകയാണ് ചെയ്തിട്ടുളളത്. അല്ലാതെ അതിക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കുകയോ നിയമം കൈയ്യിലെടുത്ത് തെരുവില്‍ ഇറങ്ങുകയോ ചെയ്തിട്ടില്ല, ചെയ്യുകയുമില്ല. 1912-ല്‍ സ്ഥാപിക്കപ്പെട്ട മലങ്കരയിലെ കാതോലിക്കേറ്റിന് വ്യക്തമായ നിര്‍വ്വചനം നല്‍കിയത് 1934-ലെ സഭാ ഭരണഘടനയാണ്. ഈ നിര്‍വ്വചനം പൂര്‍ണ്ണതയിലെത്തിയത് 2017-ലെ സുപ്രീം കോടതി വിധിയോടെയാണ്."
അധികാരവും സമ്പത്തും നേടുക എന്ന ദുരുദ്ദേശത്തോടു കൂടി വൈദേശിക ഇടപെടല്‍ ഉണ്ടായതാണ് മലങ്കര സഭയില്‍ ഭിന്നതകളും തര്‍ക്കങ്ങളും ഉടലെടുക്കാന്‍ കാരണമായത്. കേരളത്തില്‍ നാട്ടുരാജാക്കന്മാരും വിശിഷ്യ ഹൈന്ദവ സമൂഹവും മാര്‍ത്തോമ്മാ നസ്രാണികളെ ചേര്‍ത്ത് നിര്‍ത്തുകയും പ്രത്യേക പദവികള്‍ നല്‍കി ആദരിക്കുകയും ചെയ്തത് അവര്‍ കാണിച്ച വിശ്വാസ്യത കണക്കിലെടുത്താണെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു.