മദ്രാസ് ഭദ്രാസനത്തിലെ പൊള്ളാച്ചി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സെപ്റ്റംബർ 22 ഞായറാഴ്ച ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ ഗീവർഗീസ് മാർ പീലക്സീനോസ് തിരുമേനി സന്ദർശിച്ചു. രാവിലെ 7.30-ന് ദേവാലയത്തിലെത്തിയ മെത്രാപ്പോലീത്തായെ വികാരി ഫാ. അനിഷ് കെ. സാമിന്റെ നേതൃത്വത്തിൽ വിശ്വാസസമൂഹം ആദരവോടെ സ്വീകരിച്ചു. അഭിവന്ദ്യ തിരുമേനി വിശുദ്ധ കുർബ്ബാനക്ക് കാർമികത്വം വഹിച്ചു. ആരാധനയ്ക്കുശേഷം ഇടവകയുടെ ആദ്ധ്യാത്മിക കാര്യങ്ങളെക്കുറിച്ച് അഭിവന്ദ്യ തിരുമേനി ചോദിച്ചറിയുകയും, ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് തിരുമേനിയോടൊപ്പം ഇടവകാംഗങ്ങൾ സ്നേഹവിരുന്നിലും പങ്കാളികളായി. കൈക്കാരൻ ശ്രീ. സോമൻ മാത്യു, സെക്രട്ടറി ശ്രീ. സാജു ജോൺ, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി