ഭാഗ്യ സ്മരണാർഹനായ തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ ആറാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള സുവിശേഷ സംഘത്തിൻ്റെ നേതൃത്വത്തിലുള്ള ധ്യാനയോഗം ഓതറ ദയറായിൽ നടന്നു.ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ തിമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ധ്യാനം നയിച്ചു. വി ലൂക്കോസ് 9:55,56 വേദഭാഗത്തെ ആസ്പദമാക്കി അഭിവന്ദ്യ തിരുമേനി ധ്യാനം നയിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ.PK കോശി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ. മത്തായി കുന്നിൽ ,സുവിശേഷ സംഘം സെക്രട്ടറി പ്രഫ. A .O .വർഗീസ്, ജോയിൻ്റ് സെക്രട്ടറി ശ്രീമതി ഷൈനു ജിജി, തുടങ്ങിയവർ പ്രസംഗിച്ചു. ഗാനശുശ്രൂഷയും, മദ്ധ്യസ്ഥ പ്രാർത്ഥനയും നടന്നു.