News

News #ബഹുഹൈകോടതിഅപ്ഡേറ്റ്

#ബഹുഹൈകോടതിഅപ്ഡേറ്റ്
മലങ്കര സഭയുടെ ആറ് പള്ളികളിൽ സുപ്രീം കോടതിവിധി നടപ്പാക്കാത്തതിനെതിരെ ഫയൽ ചെയ്ത കോടതി അലക്ഷ്യ ഹർജികളിൽ പോലീസ് പ്രൊട്ടക്ഷൻ അനുവദിക്കുകയും, ജില്ലാ കളക്ടർമാർ പള്ളികൾ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ വിഘടിത യാക്കോബായ വിഭാഗം , ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽ സമീപിക്കുകയും രണ്ടാഴ്ചത്തെ സ്റ്റേ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വീണ്ടും കേസ് പരിഗണിക്കുകയും വിഘടിത യാക്കോബായ വിഭാഗത്തിന്റെ ആവശ്യങ്ങൾ തള്ളുകയും, വിഘടിത വിഭാഗത്തോടൊപ്പം കേരളസർക്കാരും കക്ഷി ചേർന്ന് സമർപ്പിച്ച അപ്പീലുകൾ തള്ളുകയും ബഹു.ഹൈകോടതി സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തലുകൾ ശരിവയ്ക്കുകയും കോടതി വിധികൾ അടിയന്തരമായി നടപ്പാക്കണമെന്നു ഉത്തരവിടുകയും ചെയ്തു.
ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്

Copyright © 2024 Indian Orthodox Sabha Media Wing. All rights reserved.