ഫ്ലാഷ് ന്യൂസ് # വയനാട് ഉരുൾപൊട്ടൽ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പ് പരിശുദ്ധ കാതോലിക്കാ ബാവാതിരുമേനി സന്ദർശിക്കുന്നു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഇന്ന് വയനാട് ഉരുൾപൊട്ടൽ മേഖല സന്ദർശിക്കുന്നു .
ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ കൽപ്പറ്റയിലെ എസ്.കെ.എൻ.ജെ സ്കൂളിൽ കഴിയുന്നവരെയും കാണുകയാണ് .തുടർന്ന് മലങ്കര സഭയുടെ പുരനധിവാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായ് നിയോഗിച്ചിട്ടുള്ള കമ്മിറ്റി അംഗങ്ങളുമായി പരിശുദ്ധ കാതോലിക്കാ ബാവാ ആശയവിനിമയം നടത്തുന്നതും മലങ്കര സഭയുടെ പുനരധിവാസ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ ബന്ധപ്പെട്ട അധികാരികൾക് കൈമാറുന്നതാണ്.
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്