17/09/2021
പ്രസ് റിലീസ്
കോട്ടയം: പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും സ്ഥാനത്തേക്ക് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന് ഡോ. മാത്യൂസ് മാര് സേവേറിയോസ് മെത്രാപ്പോലീത്തായെ മലങ്കര ഓര്ത്തഡോക്‌സ് സഭാ മാനേജിങ് കമ്മിറ്റി യോഗം ഏകകണ്ഠമായി നാമനിര്ദേശം ചെയ്തു. സീനിയര് മെത്രാപ്പോലീത്താ അഭി. കുര്യാക്കോസ് മാര് ക്ലിമ്മീസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില് ചേര്ന്ന യോഗം ഒക്‌ടോബര് 14 ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് യോഗ നടത്തിപ്പിനെയും ക്രിമീകരണങ്ങളെയും സംബന്ധിച്ച് വിശദമായ ചര്ച്ചകള്ക്ക് ശേഷം തീരുമാനങ്ങള് എടുത്തു. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന് മാര് ദീയസ്‌കോറസ് മെത്രാപ്പോലീത്താ, ഡോ. സഖറിയാസ് മാര് അപ്രേം മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ ജോണ്, അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന് എന്നിവര് പ്രസംഗിച്ചു.
ഫാ. എന്.പി. കുറിയാക്കോസ്, ഫാ. ഡോ. ഏബ്രഹാം ഉമ്മന്, പ്രൊഫ. ഡോ. കെ.എം കുറിയാക്കോസ്, സി.പി തോമസ് എന്നിവരുടെ നിര്യാണത്തില് യോഗം അനുശോചനം രേഖപ്പെടുത്തി.