പെരുന്നാള്‍ കുര്‍ബ്ബാനയ്ക്ക് മലങ്കര സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരി. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പ്രധാന കാര്‍മികത്വം വഹിച്ചു. അഭി. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത, അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത എന്നീ പിതാക്കന്മാര്‍ സഹകാര്‍മികത്വം വഹിച്ചു. വി.കുര്‍ബ്ബാനയ്ക്കു ശേഷം പരിശുദ്ധ പരുമല തിരുമേനിയുടെയും പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെയും പരിശുദ്ധ പ്രഖ്യാപനത്തിന്റെ പ്ലാറ്റിനം ജൂബില് ആഘോഷങ്ങളുടെ ഉദ്ഘാടനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ നിര്‍വഹിച്ചു