News

News പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണം : പരിശുദ്ധ കാതോലിക്കാ ബാവ

പ്രതിബദ്ധതയോടെ പ്രവര്ത്തിക്കണം :
പരിശുദ്ധ കാതോലിക്കാ ബാവ
പരുമല : സമൂഹത്തിന്റെ വളര്ച്ചയെ ലക്ഷ്യമാക്കിക്കൊണ്ട് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്ത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവ പറഞ്ഞു. മലങ്കര ഓര്ത്തഡോക്‌സ് സുറിയാനി സഭയുടെ വിവാഹ ധനസഹായ പദ്ധതിയുടെ ഭാഗമായി ജാതിമത ഭേദമെന്യേ നിര്ദ്ദനരായ യുവതീയുവാക്കള്ക്കുള്ള സഹായ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു പരി. ബാവാ. സാമ്പത്തിക പ്രയാസം മൂലം അനേകം കുടുംബങ്ങള് ആത്മഹത്യയിലേക്ക് തള്ളപ്പെടുന്ന സാഹചര്യം സമൂഹത്തില് നിലനില്ക്കുന്നു. ഈ സാഹചര്യം ഉള്ക്കൊണ്ടുകൊണ്ട് കുടുംബങ്ങളുടെ പരിപാലനം ഏറ്റെടുക്കുന്ന പദ്ധതികള് ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നും പരിശുദ്ധ ബാവാ പറഞ്ഞു. യൂഹാനോന് മാര് പോളിക്കാര്പ്പോസ് അദ്ധ്യക്ഷത വഹിച്ചു. ഫാ.ഡോ.തോമസ് വര്ഗീസ് അമയില്, റോണി വര്ഗീസ് ഏബ്രഹാം, അഡ്വ. ബിജു ഉമ്മന്, എ.കെ.ജോസഫ്, കെ.വി.പോള് റമ്പാന് ഫാ.ജോസഫ് സാമുവേല് തറയില്, ജോണ്സണ് കല്ലട, ജേക്കബ് ഉമ്മന്, ജോണ് ഏബ്രഹാം ചീരമറ്റം, അലക്‌സ് മണപ്പുറം, കുര്യന് ഏബ്രഹാം, ജോണ് കെ. മാത്യു എന്നിവര് പ്രസംഗിച്ചു.

 

Copyright © 2025 Indian Orthodox Sabha Media Wing. All rights reserved.