പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി അനുശോചനം രേഖപ്പെടുത്തി-
പോപ്പ് ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ വിയോഗത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുശോചിച്ചു.
വേദശാസ്‌ത്ര പണ്ഡിതനും വ്യത്യസ്‌തതകൾ കൊണ്ട് ശ്രദ്ധേയാനുമായിരുന്നു പോപ്പ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ.ലോക ക്രൈസ്തവ സമൂഹത്തിന് അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്.കാലോചിതമായി സഭാവിശ്വാസത്തെ വ്യാഖാനിക്കാൻ ശ്രമിച്ച പിതാവായിരുന്നു ബനഡിക്ട് പതിനാറാമൻ മാർപാപ്പയെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി അനുസ്മരിച്ചു.
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്