News

News പഞ്ചാംഗം

ഭാഗ്യസ്മരണാർഹനായ അഭി. ഇയ്യോബ് മാർ ഫീലക്സീനോസ് തിരുമേനിയുടെ - 11ാം ഓർമ്മപ്പെരുന്നാൾ ഭാഗ്യസ്മരണർഹനായ അഭി. ഇയ്യോബ് മാർ ഫീലക്സീനോസ് മെത്രാപ്പോലീത്ത കനിയന്ത്ര ശ്രീ. തോമസിന്റെയും, ശ്രീമതി അച്ചാമ്മയുടെയും ഇളയ മകനായി 1939 മെയ് 8 ന് തിരുവല്ലയ്ക്കടുത്തുള്ള മേപ്രാൽ എന്ന ഗ്രാമത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം മേപ്രാൽ സ്കൂളിൽ പൂർത്തിയാക്കുകയും, പിന്നീട് തന്റെ 16 ആം വയസ്സിൽ പത്തനാപുരം മൗണ്ട് താബോർ ദയറായിൽ ചേരുകയും ചെയ്തു. ഭൗതീക സുഖസൗകര്യങ്ങളുടെ ജീവിതം ത്യജിച്ച അദ്ദേഹം, തന്റെ സന്യാസജീവിതത്തിനു കഠിനമായ അച്ചടക്കം തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അമ്മയുടെയും, അദ്ദേഹത്തിന്റെ മാതൃ സഹോദരൻ പ. ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവയുടേയും പ്രചോദനം ഉൾക്കോണ്ടായിരുന്നു. പ. കാതോലിക്ക ബാവാ ബാലനായിരുന്ന തന്റെ അനന്തിരവനെ പത്തനാപുരം മൗണ്ട് താബോർ ദയറ സ്ഥാപകനും തലവനും ആയ ഭാഗ്യസ്മരണാർഹനായ അഭി. തോമസ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തായുടെ ശിക്ഷണത്തിലും സംരക്ഷണത്തിലും ഏൽപ്പിച്ചു. മാർ ഫീലക്സീനോസിന്റെ ജീവിതവും പ്രവർത്തനവും മൗണ്ട് താബോർ ദയറായുടെ ആത്മാവിനെ പ്രതിഫലിപ്പിച്ചു. അഭി. പിതാവിനെ 1956 മെയ് 26 ന് ശെമ്മാശനായും,1961 നവംബർ 3 ന് പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കൈകളാൽ പൂർണ്ണ ശെമ്മാശപ്പട്ടവും സ്വീകരിച്ചു. 1972 മെയ് 11 ന് അദ്ദേഹത്തെ കശ്ശീശയായ് പട്ടം കെട്ടുകയും ചെയ്‌തു. https://qrgo.page.link/Pe76L തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ അഭി. ഇയ്യോബ് മാർ ഫീലക്സീനോസ് 1989 ഡിസംബറിൽ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ എപ്പിസ്കോപ്പൽ സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെടുന്നതു വരെ പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിലെ ഫാക്കൽറ്റിയായി സേവനം അനുഷ്ടിച്ചു .1991 ഏപ്രിൽ 30 ന് റമ്പാനായും, എപ്പിസ്കോപ്പയായും ഉയർത്തപ്പെട്ട അഭി. പിതാവിനെ പ. എപ്പിസ്കോപ്പൽ സുന്നഹദോസ് 1991 ജൂൺ 14 ന് ഡൽഹി ഭദ്രാസനത്തിന്റെ അസിസ്റ്റന്റ് മെത്രാപ്പോലീത്തയായി നിയമിച്ചു. ഭാഗ്യസ്മരണർഹനായ അഭി. ഡോ. പൗലോസ് മാർ ഗ്രിഗോറിയോസിന്റെ ദേഹവിയോഗത്തെ തുടർന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ കരങ്ങളാൽ 2002 ഓഗസ്റ്റ് 27 ന് ദേവലോകം അരമന ചാപ്പലിൽ വെച്ച് അദ്ദേഹത്തെ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തുകയും, ഡൽഹി ഭദ്രാസനത്തിന്റെ പൂർണ്ണ ചുമതല ഏൽപ്പിക്കുകയും ചെയ്‌തു . https://qrgo.page.link/Pe76L മലങ്കര സഭയ്ക്കായി അഭിവന്ദ്യ പിതാവ് സമർപ്പിച്ച വർഷങ്ങൾ പരിശുദ്ധ സഭയുടെ വളർച്ചയ്ക്കുവേണ്ടി അഭിവന്ദ്യ പിതാവിന്റെ നിശബ്ദ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന നേട്ടങ്ങളാൽ നിറഞ്ഞതായിരുന്നു . ഡൽഹി ഭദ്രാസനത്തിൽ 16 പുതിയ ഇടവകകൾ സ്ഥാപിച്ചു, ഈ ദേവാലയങ്ങളിൽ ഭൂരിപക്ഷവും ദേശീയ തലസ്ഥാന മേഖലയിലാണ് സ്ഥാപിക്കപ്പെട്ടത്. അഭിമാനകരമായ ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ് സ്ഥാപിക്കുകയും. വലിയ തിരുമേനിയുടെ സ്വപ്ന പദ്ധതി ആയിരുന്ന ആരവല്ലി കുന്നുകളിലെ ഗോൾഡൻ ഹൈറ്റ്സിൽ ഒരു റിട്രീറ്റ് സെന്റർ വലിയ തിരുമേനിയുടെ ഓർമ്മക്കായി സ്ഥാപിക്കുകയും ചെയ്‌തു. സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധത സാക്ഷാത്കരിക്കുന്നതിന്, ദില്ലിയിൽ നിന്ന് 40 കിലോമീറ്റർ അകലെ ഉള്ള ഹരിയാനയിലെ ഒരു ഗ്രാമത്തിന്റെ വികസനത്തിനായി അഭി. പിതാവ് ശാന്തിഗ്രാം പദ്ധതി സ്ഥാപിച്ചു, അതിലേക്കായി 30 ഏക്കർ സ്ഥലം വാങ്ങിക്കുകയും ഗ്രാമത്തിലെ ജനങ്ങളെ സേവിക്കുവാനും അവർക്കു ഉപകാരപ്പെടുവാനുമായി ഒരു നല്ല ഇംഗ്ലീഷ് മീഡിയം സ്കൂളും, മിതമായ നിരക്കിൽ ചികത്സ ലഭ്യമാക്കുന്ന ഒരു ക്ലിനിക്കും സ്ഥാപിച്ചു. തിരുമേനി പല തലങ്ങളിലും വിപ്ലവകരമായ തീരുമാനങ്ങൾ എടുക്കുന്നതിലും, ദിവ്യ ഉൾക്കാഴ്ചയോടുകൂടി, വലിയ ദർശനങ്ങൾ സമൂഹത്തിനു പകർന്നു നല്കിയ, സ്നേഹത്തിന്റെയും അനുകമ്പയുടെയും ഒരു പ്രതീകവുമായിരുന്നു അഭി. പിതാവ്. കേരളത്തിന് പുറത്തുള്ള ചെറുപ്പക്കാരുടെയും കുടുംബങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ള തിരുമേനിയുടെ കാഴ്ചപ്പാട് ഇന്ത്യൻ ഓർത്തഡോക്സ് ഡയസ്പോറ പ്രസ്ഥാനത്തിന് രൂപവും ഭാവവും നൽകാൻ തിരുമേനിയെ പ്രേരിപ്പിച്ചു, ആ പ്രസ്ഥാനം പിന്നീട് ഒരു സമ്പൂർണ്ണ ആത്മീയ സംഘടനയായി ഉയർന്നുവരുകയും, സൺ‌ഡേ സ്കൂൾ, എം ‌ജി‌ ഒ‌ സി‌ എസ് എം, മാർത്തമറിയം സമാജം, ആമോസ് (AMOSS) ഓർത്തഡോക്സ് ക്രിസ്ത്യൻ യുവജന പ്രസ്ഥാനവും വളർന്നു പന്തലിക്കുകയും ചെയ്‌തു . ഇടവകയിലെ യുവതികളെ യൂത്ത് ലീഗിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള അനുമതി നൽകി തിരുമേനി ഇതിലൂടെ സഭയുടെ പ്രവർത്തനങ്ങളിലും ഭരണത്തിലും സ്ത്രീകളെ മുന്നിലെത്തിച്ചു. ഞായറാഴ്ച ആരാധനയിൽ പങ്കെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി തിരുമേനി ഒരു ഉത്തരവ് പുറപ്പെടുവിക്കുകയും, വി കുർബാന ആരംഭിക്കുന്നതിന് മുമ്പ് പെൺകുട്ടികൾക്ക് പഴയനിയമം വായിക്കാൻ അനുവാദം നൽകുകയും ചെയ്‌തു . https://qrgo.page.link/Pe76L വിശ്വാസപരമായ സംശയങ്ങൾ ദൂരീകരിക്കുന്നതിനായി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഓർത്തഡോക്സ് വിശ്വാസികളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി ഇന്റർനെറ്റ് തുറക്കുന്നതിൽ തിരുമേനി പ്രധാന പങ്കുവഹിച്ചു. തന്റെ പരീക്ഷണ സമയങ്ങളിൽ പോലും, സ്വവർഗരതി, ക്രിസ്ത്യാനികൾക്കെതിരായ ആക്രമണം, ലോകസമാധാനത്തിന്റെ ആവശ്യകത തുടങ്ങിയ സാമൂഹികവും ധാർമ്മികവുമായ വിഷയങ്ങളെക്കുറിച്ച് തന്റെ അഭിപ്രായങ്ങൾ ലോകത്തോട് അറിയിച്ചു. കേരളത്തിന് പുറത്തുള്ള വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്നുവന്ന ചെറുപ്പക്കാർ പരിശുദ്ധ സഭയ്ക്ക് ഒരു പുതിയ ഭാവി കെട്ടിപ്പടുക്കാൻ പ്രാപ്തിയുള്ളവരാണെന്നുള്ള തിരുമേനിയുടെ ബോധ്യം, ഒരു മാസത്തിലൊരിക്കലെങ്കിലും തന്റെ അധികാരപരിധിയിൽ ഇംഗ്ലീഷ് ഭാഷയിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കാൻ പ്രേത്യേകം ശ്രദ്ധിച്ചു. ഡൽഹി ഭദ്രാസനത്തിലെ ഇടവകകളിൽ എം ‌ജി‌ ഒ‌ സി‌ എസ് എം, ഐ‌ ഒ‌ ഡി യൂണിറ്റുകൾ രൂപീകരിക്കണമെന്നും നിർദ്ദേശിക്കുകയും അത് പ്രവർത്തികമാക്കുകയും ചെയ്‌തു. ഓർത്തഡോക്സ് സഭയിലെ ഓരോ ഇടവകകളിലും സജീവ അംഗങ്ങളുമായി വ്യക്തിബന്ധം സ്ഥാപിക്കുന്നതിനും, പാകിസ്ഥാൻ അതിർത്തിയിലെ ഒരു ഇടവകയായ ജയ്സാൽമീറിൽ മുതൽ യു എ ഇ വരെ ഉള്ള എല്ലാ ഇടവകകളും സന്ദർശിക്കുന്നതിനും തിരുമേനി നടത്തിയ അശ്രാന്ത പരിശ്രമങ്ങൾ തിരുമേനിയുടെ ഓർമ്മകളെ മറ്റൊരുതലത്തിൽ എത്തിക്കുന്നു. ദുഷ്‌കരമായ സമയങ്ങളിൽ സഹ പുരോഹിതർക്കു തിരുമേനി നൽകിയ പിന്തുണ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. തിരുമേനി ഭാവിയിലേക്കു നോക്കുകയും, ഓർത്തഡോക്സ് അംഗങ്ങളുടെ ഭാവിതലമുറയെ ഉൾപ്പെടുത്തുന്നതിനായി ഒരു പുതിയ ആത്മീയ സംഘടനയായ ഡയസ്പോറ ആരംഭിക്കുകയും ചെയ്‌തു, അതിലൂടെ സമന്വയത്തിനും, എക്യുമെനിസത്തിനും വേണ്ടി കോൺഫറൻസുകളും മീറ്റിംഗുകളും നടത്തുകയും ചെയ്‌തു. അവസാനമായി, തിരുമേനിയുടെ സ്വരമാധുര്യമായ ശബ്ദത്തിലൂടെ നമ്മുടെ ആരാധനയുടെ മാധുര്യവും സൗന്ദര്യവും ആസ്വദിക്കുവാനും അനുഗ്രഹം ലഭിച്ചു . ഓർത്തഡോക്സ് സഭയുടെ വാനമ്പാടിയായി അഭിവന്ദ്യ പിതാവിനെ അറിയപ്പെടുന്നു. https://qrgo.page.link/Pe76L അഭി. ഇയ്യോബ് മാർ ഫീലക്സീനോസ് തിരുമേനി 2011 നവംബർ 20 ന് കാലം ചെയ്‌തു . തിരുമേനിയുടെ ഭൗതിക ശരീരം പത്തനാപുരം മൗണ്ട് താബോർ ദയറായിൽ കബറടക്കി. തിരുമേനിയുടെ സ്നേഹത്തിന്റെ മാധുര്യം ആസ്വദിച്ച ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ തിരുമേനി ജീവിതകാലം മുഴുവൻ നിലനിൽക്കുമെന്നതിൽ സംശയമില്ല. അഭിവന്ദ്യ പിതാവിന്റെ ഓര്‍മ്മയില്‍ പ്രാര്‍ത്ഥനയോടെ https://qrgo.page.link/Pe76L ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ മീഡിയാവിംഗ്.

Copyright © 2024 Indian Orthodox Sabha Media Wing. All rights reserved.