News

News ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗം ശ്രീ. റിൻചെൻ ലാമോ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലി

ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗം ശ്രീ. റിൻചെൻ ലാമോ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി.
പരുമല സെമിനാരി പള്ളിയും, ഇൻറർനാഷണൽ ക്യാൻസർ സെന്ററും സന്ദർശിച്ചശേഷമാണ്. കോട്ടയം ഓർത്തഡോക്സ് തീയോളജിക്കൽ സെമിനാരിയിൽ എത്തിച്ചേർന്നത് . കെ. ടി ചാക്കോ ഐ. എ. എസ് , വൈദിക ട്രസ്റ്റി ഫാ.ഡോ തോമസ് വർഗീസ് അമയിൽ, സഭാ വക്താവ് ഫാ. ഡോ. ജോണ്സ് ഏബ്രഹാം കോനാട്ട് റീശ് കോറെപ്പിസ്‌കോപ്പാ, പഴയ സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോണ് തോമസ് കരിങ്ങാട്ടില്, സഭാ പി. ആർ. ഓ ഫാ. മോഹൻ ജോസഫ്, പഴയ സെമിനാരിമാനേജർ ഫാ. ജോബിൻ വറുഗീസ്, ഫാ. പി. എ ഫിലിപ്പ്, ന്യൂനപക്ഷ മേഖലയിൽ പ്രവർത്തിക്കുന്ന
ഫാ.ബെന്യാമിൻ ശങ്കരത്തിലുമായി ചര്ച്ചകള് നടത്തി.
സഭാംഗവും സാമൂഹ്യപ്രവർത്തകനുമായ ശ്രീ.ഡേവിഡ് ബാബു എന്നിവർ സന്നിഹിതരായിരുന്നു

Copyright © 2024 Indian Orthodox Sabha Media Wing. All rights reserved.