മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊച്ചിമെത്രാസനത്തിലെ വടവുകോട് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ദൈവാലയത്തിന്‍െറ അരുമ സന്താനം വന്ദ്യ: കോരുത് മല്പാൻ അച്ചൻ.
വടവുകോട് ഞാര്‍ത്താങ്കല്‍ കുടുംബത്തില്‍ 1914–ല്‍ ജനിച്ചു. ഔഗേന്‍ തീമോത്തിയോസ്, അബ്‌ദല്‍ ആഹാദ് റമ്പാന്‍ എന്നിവര്‍ മുഖ്യ ഗുരുനാഥന്മാര്‍. വടവുകോട്, മലേക്കുരിശ് ദയറാ, കോട്ടയം പഴയസെമിനാരി എന്നിവയില്‍ സുറിയാനി മല്‌പാന്‍.
https://qrgo.page.link/Pe76L
1945 മുതല്‍ മരണംവരെ വടവുകോട് വികാരി. ഏറെക്കാലം കുറ്റിക്കാട്ടില്‍ മാര്‍ അത്താനാസ്യോസിന്റെ സെക്രട്ടറി ആയിരുന്നു. ഈ സംഗീത കലാകാരന്‍ പാടിയ ആരാധനാഗീതങ്ങളും എക്കാറ ഗീതങ്ങളും കാസറ്റുകളില്‍ ലഭ്യമാണ്.
1993 നവംബര്‍ 28നു ഭാഗ്യസ്മരണാര്‍ഹനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാബാവയുടെ കരങ്ങളാല്‍ മലങ്കര മല്പാന്‍ എന്ന പദവി നല്‍കി (മലങ്കര സഭയുടെ 4ാം മലങ്കര മല്പാന്‍ ഞാര്‍ത്താങ്കല്‍ കോരുത് കത്തനാര്‍) മലങ്കര സഭ ബഹുമാനിച്ചു.
https://qrgo.page.link/Pe76L
കൊച്ചി ഭദ്രാസന വൈദിക സെക്രട്ടറി, സീയോന്‍ സന്ദേശം മാസികയുടെ പത്രാധിപര്‍ തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു. 2001 ഡിസംബര്‍ 23–ന് ദൈവസന്നിധിയിലേക്ക് ചേര്‍ക്കപ്പെട്ടു
.മലങ്കര സുറിയാനി സഭയുടെ മല്പാന്‍ ആയിരുന്ന വന്ദ്യ എൻ കെ കോരുത് മല്പാന്‍െറ ഓർമ്മ നാളെ വിശുദ്ധ സഭ ആചരിക്കുന്നു ... ബഹുമാനപ്പെട്ട അച്ചൻ അന്ത്യവിശ്രമംകൊള്ളുന്ന വടവുകോട് പള്ളിയിൽ പ്രത്യേക പ്രാർത്ഥന ഉണ്ടായിരിക്കും.
പ്രാർത്ഥനകളോടെ ;
https://qrgo.page.link/Pe76L
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്