ഡിസംബർ 23
മലങ്കരയിലെ രക്തസാക്ഷിയായ ഏക പട്ടക്കാരൻ; വന്ദ്യ പൊനോടത്ത് മത്തായി കത്തനാരുടെ 101-ാം രക്തസാക്ഷിത്വ ദിനം
മുളന്തുരുത്തി: മലങ്കരസഭയിലെ ഒന്നേകാൽ നൂറ്റാണ്ട് പിന്നിടുന്ന ഓർത്തഡോക്‌സ്-പാത്രിയർക്കീസ് വിഭാഗീയതിൽ ജീവൻ ബലിയർപ്പിക്കേണ്ടി വന്ന ഏക പട്ടക്കാരൻ മുളന്തുരുത്തി മാർത്തോമ്മൻ പള്ളി വികാരി വന്ദ്യ പൊനോടത്ത് മത്തായി കത്തനാരുടെ രക്തസാക്ഷിത്വന് 2022 ഡിസംബർ 23-ന് 101 വയസ് തികയുന്നു.
മുളന്തുരുത്തി വികാരി മത്തായി കത്തനാർ മലങ്കര മെത്രാപ്പോലീത്തായായിരുന്ന ജോസഫ് മാർ ദീവന്നാസ്യോസിനോട് പ്രത്യേക മമതയും കൂറും അദ്ദേഹത്തിന്റെ പിൻഗാമിയായ വട്ടശ്ശേരിൽ തിരുമേനിയോടും പുലർത്തി.വട്ടശ്ശേരിൽ തിരുമേനിയെ മുടക്കി സഭ വഴക്കിന്റെ തുടക്കത്തിൽ അലയൊലി മുളന്തുരുത്തിയിലും സംഭവിച്ചു.അദ്ദേഹം കാനോനിക മലങ്കര മെത്രാപ്പോലീത്ത വട്ടശ്ശേരിൽ തിരുമേനിയോടൊപ്പം ഉറച്ചു നിന്നു.ബാവ കക്ഷിയുടെ നേതാവ് കൂറിലോസ് പിതൃസഹോദരി പുത്രനെന്നത് മത്തായി കത്തനാരെ സംബന്ധിച്ചടത്തോളം ഒരു പ്രശ്നം ആയിരുന്നില്ല.മത്തായി കത്തനാരെ ഒഴുവാക്കി മുളന്തുരുത്തി പള്ളി പിടിച്ചെടുക്കാൻ സാധിക്കില്ലെന്ന് ബോധ്യപ്പെട്ട ബാവ കക്ഷി ആലുവയിലെ അത്തനാസിയോസിനെ കൊണ്ട് മുടക്കുവാൻ ശ്രമിച്ചു.അക്കാലത്തു ബഹു ജന സമ്മതനായ അച്ഛനെ മുടക്കിയ കല്പന വായിക്കാൻ ബാവ കക്ഷി വൈദീകർ തയ്യാറായില്ല.എഡി 1921 ന് ചിങ്ങം 25 ന് മുളന്തുരുത്തി പള്ളിമേടയിൽ രണ്ടാം നിലയിൽ സംസാരിച്ചിരുന്നപ്പോൾ സ്കൂൾ അധ്യാപകനായ ബാവ കക്ഷിക്കാരൻ വിറക് മുട്ടി കൊണ്ട് മർദ്ദിച്ചു വീഴ്ത്തി.അദ്ദേഹം വീഴ്ച്ചയിൽ നിന്ന് എഴുന്നേറ്റില്ല.1921 ഡിസംബറർ 23 ന് മുളന്തുരുത്തി പള്ളിയിൽ കബറടക്കി.
അന്ന് അച്ചന്റെ കുടെ നിന്ന് അടി കൊണ്ട് ഉടനെ മരിച്ച വേറൊരു വ്യക്തിത്വം ഉണ്ട് "ചാലിൽ കോര ..."
ഇവരെ വധിച്ച പ്രതികളെ കൊച്ചി സർക്കാർ തടവിലാക്കുകയും അവിടെ വെച്ച് പ്രാന്ത് പിടിച്ചു പിന്നീട് വിട്ടയച്ചപ്പോൾ അലഞ്ഞു തിരിഞ്ഞു മരിച്ചു.ഇതിനിടയിൽ തങ്ങളുടെ ഗുരുവിന്റെ(പരുമല തിരുമേനി) വാത്സല്യ ശിക്ഷ്യന് വടക്കൻ പ്രദേശത്തു സത്യ വിശ്വാസം ഉറപ്പിച്ചു നിർത്താൻ ഉറച്ച പോരാളിയായ മത്തായി കത്തനാർക്ക് മലങ്കര മെത്രാപ്പോലീത്ത ദിവന്നാസ്യോസും കുണ്ടറ കൊച്ചു മെത്രാനും ( പരിശുദ്ധ ഗീവർഗസ് ദ്വിതീയൻ ബാവ )കന്തീല നൽകി.മത്തായി കത്തനാരുടെ സഹോദര പുത്രനാണ് ഡൽഹി ഇടവകയുടെ കാലം ചെയ്ത പൗലോസ് മാർ ഗ്രീഗോറിയോസ്.
ഈ വ്യക്തികളോട് ഈ വിഘട വിഭാഗം ചെയ്ത പ്രവൃത്തികൾ ആ ക്രൂരത ആരും മറന്നു പോകരുത് ...അന്ന് വാട്ട്സ് ആപ്പോ , ഫേസ്ബുക്കോ ഒന്നും ഇല്ലാത്തതിനാൽ പൊതുസമൂഹം നമ്മുടെ പിതാക്കന്മാരോടു ചെയ്ത ക്രൂരപ്രവ്യത്തികൾ അറിയാതെ പോയി ....
മലങ്കരയുടെ പിതാക്കന്മാരുടെ യഥാർത്ഥ കണ്ണുനീരിന്റെ ഫലം ഇപ്പോള്‍ ദൈവം മുളന്തുരുത്തി പള്ളിക്ക് നല്‍കി എന്ന് പറയാതെ
വയ്യ .......
മലങ്കര സഭയുടെ നാഗ്പൂര്‍ സെമിനാരിയുടെ ഇപ്പോഴത്തെ പ്രിന്‍സിപ്പാള്‍ റവ.ഫാ.ഡോ.ജോസി ജേക്കബ്, കോനേടത്തു മത്തായി കത്തനാരുടെ കൊച്ചുമകന്റെ മകനാണ് എന്നുള്ളത് അഭിമാനത്തോടെ ഈ അവസരത്തിൽ ഓർക്കുന്നു
https://qrgo.page.link/Pe76L
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്