ചെങ്ങന്നൂർ ഭദ്രാസന ബസ്ക്യാമ അസോസിയേഷൻ്റെ യോഗം
ചെങ്ങന്നൂർ ഭദ്രാസന ബസ്ക്യാമ അസോസിയേഷൻ്റെ ഒരു യോഗം സെപ്റ്റംബർ മാസം 18ാം തീയതി ഉച്ച കഴിഞ്ഞ് ചെങ്ങന്നൂർ ബഥേൽ അരമനയിൽ നടത്തപ്പെട്ടു. വൈസ് പ്രസിഡന്റ് ഫാ. സുനിൽ ജോസഫ് അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
കുരമ്പാല സെൻ്റ് തോമസ് വലിയപള്ളി ഇടവകാംഗം ശ്രീമതി രമ്യ കെ. തോപ്പിൽ ക്ലാസ് നയിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. പി.കെ.കോശി ആശംസകൾ അറിയിച്ചു.
ബസ്ക്യാമാ അസോസിയേഷൻ സെക്രട്ടറി ശ്രീമതി ജെസ്സി തോമസ് സ്വാഗതവും ശ്രീമതി റേയ്ച്ചൽ രാജൻ ഏവർക്കും നന്ദിയും അറിയിച്ചു. ശ്രീമതി റേയ്ച്ചൽ ചെറിയാൻ, ഡിസ്ട്രിക്റ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.