News

News ഔദാര്യം വേണ്ട

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ഔദാര്യം വേണ്ട എന്നു പറഞ്ഞു വിഘടിത യാക്കോബായ നേതൃത്വം നാം വസിക്കുന്ന നാട്ടിലെ ജനാധിപത്യ സർക്കാരുകളോട് മലങ്കര ഓർത്തഡോക്സ്‌ സഭയും ,സഭ നേതൃത്വവും കാണിച്ച മര്യാദ മാത്രമാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകൾ . ആ ചർച്ചയിൽ പങ്കെടുത്ത വിഘടിത യാക്കോബായ നേതൃത്വം എടുത്ത നിഷേധാത്മക നിലപാടിനെ വിവരമില്ലായ്മയായി മാത്രം കാണുന്നു . കാരണം സുപ്രീം കോടതി അടിവര ഇട്ടു എഴുതിയ വിധി കൈവശം ഉള്ളപ്പോഴും ജനാധിപത്യത്തെ ബഹുമാനിക്കുകയും അതോടൊപ്പം കാണിക്കേണ്ടുന്ന ഒരു മര്യാദയുടെ പേരിലും ചർച്ചക്കു വന്ന മലങ്കര സഭ നേതൃത്വത്തെയും , ചർച്ചക്ക് വിളിച്ച സർക്കാരിനെയും അപമാനിക്കുകയാണ് കോടതികളിൽ എല്ലാം പരാജയപ്പെട്ട യാക്കോബായ നേതൃത്വം ചെയ്തിരിക്കുന്നത് .മുന്നോട്ടു ഒരു ചര്ച്ചക്കും പ്രസക്തിയില്ലാത്ത ഈ അവസരത്തിൽ പോലും യാക്കോബായ നേതൃത്വം കാണിക്കുന്ന ഈ ദാർഷ്ട്ട്യത്തെ പരിതാപകരം എന്നല്ലാതെ മറ്റൊന്നും പറയുവാൻ വാക്കുകൾ ഇല്ല . കേരളം സമൂഹത്തെ മുഴുവൻ തെറ്റിദ്ധരിപ്പിക്കുകയും ചർച്ചകൾ വരുമ്പോൾ മുണ്ടു പൊക്കി എണീറ്റുപോകുകയും ചെയ്യുന്ന യാക്കോബായ നിലപാട് ഇനിയും പൊറുക്കുവാൻ സാധിക്കുകയില്ല . മലങ്കര സഭയ്ക്ക് ഒരു ആകുലതകളും ഇല്ല കോടതിവിധികൾ പാലിക്കപ്പെടണം . നിയമം നടപ്പാവണം . രാജ്യത്തെ നിയമത്തിനനുസരിച്ചു പ്രവർത്തിക്കുവാൻ ഭരണകൂടങ്ങളും , വിശ്വാസികളും തയ്യാറാവണം .നിഷേധാത്മക നിലപാടുകൾ എടുക്കുന്നവരുമായി ഇനിയും ചർച്ചകൾക്ക് പ്രസക്തിയില്ല പ്രിയ യാക്കോബായ സഹോദരങ്ങളോട് ഒരിക്കൽക്കൂടി പറയട്ടെ ; മലങ്കര സഭ എന്നും നിങ്ങളോടമൃദു സമീപനം ആണ് കാണിച്ചിട്ടുള്ളത് . അത് നിങ്ങൾ കരുതുന്ന ഔദാര്യം അല്ല . മലങ്കര സഭയുടെ അന്തസ്സും ആഭിജാത്യവും ആണ് . ഞങ്ങളുടെ പിതാക്കന്മാർ ഞങ്ങളെ അങ്ങനെയാണ് പഠിപ്പിച്ചിട്ടുള്ളത് എന്ന ഓർമ്മപ്പെടുത്തലോടെ..... ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്

Copyright © 2024 Indian Orthodox Sabha Media Wing. All rights reserved.