
ഒൻപത് നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവും പേറുന്ന വെട്ടിക്കൽ ദയറാ 2025 ൽ അതിൻ്റെ ഒൻപതാം ശതാബ്ദി വർഷത്തിലേക്ക് പ്രവേശിക്കുകയാണല്ലോ...
മലങ്കര സഭയുടെ ആദ്യ സന്യാസ ഭവനം എന്ന നിലയിൽ അതിൻ്റെ പൗരാണികത നിലനിർത്തി നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ദയറായുടെ തിരുമുറ്റം കരിങ്കല്ലുകൾ
പാകി, കിഴക്കുഭാഗത്തെ പുരാതനമായ ചെങ്കൽക്കുരിശിനെ വലം വച്ച് പൂമുഖത്ത് പ്രവേശിക്കുന്ന തരത്തിൽ ക്രമീകരിക്കുകയാണ്. ഒപ്പം തെക്ക്- വടക്ക് മുറ്റങ്ങളിലായി സ്ഥിതി ചെയ്യുന്ന ആചാര്യന്മാരുടെ കബറിടങ്ങളും വശം കെട്ടി കല്ല് പാകി നവീകരിക്കുന്നു. ഏതൊരാൾക്കും ദയറാപള്ളിയിലും ദയറായുടെ പരിസരങ്ങളിലും അനായാസം കടന്നു ചെല്ലാവുന്ന തരത്തിൽ
ഭിന്നശേഷി സൗഹൃദ ദേവാലയമായി, വീൽ ചെയർ റാമ്പോടു കൂടിയാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു വരുന്നത്.
ദയറാ കെട്ടിടത്തിൻ്റെയും മുകൾ നിലയിലെ ചാപ്പലിൻ്റെയും പുനരുദ്ധാരണം അടുത്ത ഘട്ടത്തിൽ ആരംഭിക്കുന്നതിനായുള്ള മുന്നൊരുക്കങ്ങൾ
ദയറാ മാനേജർ അഡ്വ. ഫാ. കുറിയാക്കോസ് ജോർജ് അച്ചൻ്റെ
നേതൃത്വത്തിൽ ഊർജസ്വലമായി നടന്നു വരുന്നു.