ഇന്നലെ നമ്മുടെ റിട്ടേർഡ് വൈദീക സഹോദരങ്ങൾ.., പ്രസിഡണ്ട് അഭിവന്ദ്യ തീമോത്തിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ നടത്തിയ "സൗഹൃദ മിഷൻ യാത്ര" വളരെ അവിസ്മരണീയവും ആഹ്ലാദനിർഭരവുമായ അനുഭവമായിരുന്നു... രാവിലെ 5 മണിക്ക് പരുമലയിൽ നിന്ന് ആരംഭിച്ച യാത്ര ചെങ്ങന്നൂർ,അടൂർ, കൊട്ടാരക്കര വഴി തിരുവനന്തപുരത്ത് എത്തിച്ചേർന്നു.. വെമ്പായത്തുള്ള ബൈബിൾ മ്യൂസിയം,തിരുവനന്തപുരം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന, ഭിന്നശേഷിക്കാരായ കുട്ടികളുടെ "മറിയം പ്ലേ ഹോം " എന്ന സ്ഥാപനം, അഭിവന്ദ്യ ഗ്രീഗോറിയോസ് തിരുമേനിയുടെ ദീർഘവീക്ഷണത്തിന്റെ ഫലമായി രൂപപ്പെട്ട്, വളർത്തിയെടുത്തു കൊണ്ടുവരുന്ന മാതാ മറിയം ആശ്രമം,.. അടുത്ത ആ കാലത്ത് സഭയിൽ അങ്ങോളം ഇങ്ങോളം ശ്രദ്ധ ആകർഷിച്ചിരിക്കുന്ന തിരുവനന്തപുരത്തെ "ബാവ പറമ്പ് ".., കേരളസംസ്ഥാനത്തിന്റെ സിരാകേന്ദ്രം എന്ന് വിശേഷിപ്പിക്കാവുന്ന നിയമസഭാ മന്ദിരവും, അതോടെ ചേർന്ന് നിൽക്കുന്ന നിയമസഭാ മ്യൂസിയം.., ചരിത്രപ്രസിദ്ധമായ വെട്ടുകാട് ദേവാലയം.. എന്നീ കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം, കഴക്കൂട്ടത്തുള്ള നമ്മുടെ സെന്റ് ജൂഡ് ഓർത്തഡോക്സ് പള്ളിയിൽ എത്തി.. ആ ഇടവകയിലെ വിശ്വാസി സമൂഹത്തോട് ചേർന്ന് സന്ധ്യാ പ്രാർത്ഥന നടത്തിയ ശേഷം ഏകദേശം 8 മണിയോടുകൂടി പരുമലയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു.. ഇടയ്ക്ക് നിന്ന് കയറിയ വൈദികർക്ക് അവരവരുടെ പോയിന്റുകളിൽ തിരിച്ച് ഇറങ്ങുവാനും.. ഒടുവിൽ രാത്രി 11 മണിയോടുകൂടി പരുമലയിൽ എത്തി ദൈവത്തെ മഹത്വപ്പെടുത്തുവാനും ഇടയായി.. ജീവിതത്തിൽ ആദ്യമായി മലങ്കര സഭയിലെ റിട്ടയേർഡ് വൈദികരുടെ ഒരു കൂട്ടായ്മ സൗഹൃദം അനുഭവിക്കുവാൻ സാധിച്ചതിൽ പങ്കെടുത്ത എല്ലാ വൈദികരും സംതൃപ്തി രേഖപ്പെടുത്തി.. അഭിവന്ദ്യ തിമോത്തിയോസ് തിരുമേനി ഉൾപ്പെടെ 47 പേർ പങ്കെടുത്ത യാത്ര വളരെ അവിസ്മരണീയമായിരുന്നു..വളരെ ആഹ്ലാദഭരിതമായിരുന്നു.. ദൈവം സാന്നിദ്ധ്യം വളരെയേറെ രുചിച്ചറിഞ്ഞ അനുഭവവുമായിരുന്നു.. സഹകരിച്ച എല്ലാവരോടുള്ള നന്ദി രേഖപ്പെടുത്തുന്നു.. തുടർന്നും ഇതുപോലെയുള്ള പ്രോഗ്രാം നടത്തുവാൻ ദൈവം ഇടയാകട്ടെ എന്നു പ്രാർത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്തുകൊണ്ട്...
Quick Links: MOSC | CATHOLICATE NEWS | MALANKARA ASSOCIATION 2021
Indian Orthodox Sabha
Associated Builders, Temple Road
Kottayam - 686001, Kerala , India
Phone: +91 7558848848
Email: indianorthodoxsabha1934@gmail.com
Copyright © 2024 Indian Orthodox Sabha Media Wing. All rights reserved.