ആലഞ്ചേരി പള്ളി പെരുന്നാൾ
2024 സെപ്റ്റംബർ 2 തിങ്കൾ
ആലഞ്ചേരി സെന്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന പള്ളിയിലെ എട്ട് നോമ്പ് പെരുന്നാളോടനുബന്ധിച്ചുള്ള സന്ധ്യാ നമസ്കാരത്തിന് വെരി. റവ. തോമസ് ടി. വർഗ്ഗീസ് കോർ എപ്പിസ്കോപ്പ നേതൃത്വം നൽകി.
ഇടവക ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് ശേഷം റവ. ഫാ. ഫിലിപ്പ് തരകൻ വചന ശുശ്രൂഷ നിർവ്വഹിച്ചു. തുടർന്ന് ആർദ്രം മദ്ധ്യസ്ഥ പ്രാർത്ഥനയും നടന്നു.
ഇടവക വികാരി റവ. ഫാ. വർഗ്ഗീസ് ടി. വർഗ്ഗീസ് നന്ദി അറിയിച്ചു.