News

News ആഗസ്റ്റ് 6 മറുരൂപ പെരുന്നാൾ അഥവാ കൂടാര പെരുന്നാൾ

ആഗസ്റ്റ് 6 മറുരൂപ പെരുന്നാൾ അഥവാ
കൂടാര പെരുന്നാൾ
മറുരൂപം പ്രധാനമായും പഴയ നിയമ - പുതിയ നിയമ ബന്ധത്തെ വെളിവാക്കുന്നു
പരിശുദ്ധ സഭയിലെ അതി പ്രധാനമായ പെരുന്നാൾ ആണ് കൂടാര പെരുന്നാൾ . സുവിശേഷങ്ങളിൽ കൂടെ കടന്നു പോകുമ്പോൾ നമുക്ക് ക്രിസ്തുവിനാൽ തെരുഞ്ഞെടുക്കപെട്ട 3 ശിഷ്യ ഗണങ്ങൾ (പത്രോസ്, യാകോബ് യോഹന്നാൻ ) എന്നിവരും ഒത്തു താബോർ മല നിരകളിൽ എത്തി ചേരുകയും , തൻ അവസരത്തിൽ യേശു പ്രാർത്ഥനയിൽ മുഴുകിയപ്പോൾ ദീർഘ ദർശിമാരിൽ തലവനായ മോശയാലും , ഉടലോടെ സ്വർഗത്തിലേക്ക് എടുക്കപെട്ട ഏലിയാവിനാലും ചുറ്റ പെട്ട് മിന്നൽ പിണർ കണക്കെ രൂപാന്തരപെട്ടു ശിഷ്യന്മാർക്ക് കാണപ്പെടുകയുണ്ടായി , അവർ പ്രാധാനമായും യെരുശലേമിൽ ഇനി നടക്കാൻ പോകുന്ന കഷ്ടാനുഭവത്തെയും , ക്രൂശു മരണത്തേയും , മരണത്തെ ചവിട്ടി മെതിച്ചു കൊണ്ടുള്ള ഉയർത്തു എഴുനേല്പിനെ പറ്റിയുമാണ് സംസാരിച്ചത് ..
മോശ നിയമത്തെയും , ഏലിയാവ് സകല പ്രവാചകന്മാരെയും കുറിക്കുന്നു ,അനന്തരം സ്വർഗ്ഗ കവാടം തുറക്കപെടുകയും പിതാവാം ദൈവത്തിന്റെ സാന്നിധ്യം അവിടെ ഉണ്ടാവുകയും, മുഴക്കം ഏറിയ ശബ്ദത്തിൽ ഇവൻ എന്റെ പ്രിയ പുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന് വചനഘോഷം നടക്കുകയും ഉണ്ടായി.
വി. മത്തായി
17:1 ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയർന്ന മലയിലേക്കു കൊണ്ടുപോയി,
17:2 അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചംപോലെ വെള്ളയായി തീർന്നു.
17:3 മോശെയും ഏലീയാവും അവനോടു സംഭാഷിക്കുന്നതായി അവർ കണ്ടു.
17:4 അപ്പോൾ പത്രൊസ് യേശുവിനോടു: കർത്താവേ, നാം ഇവിടെ ഇരിക്കുന്നതു നന്നു; നിനക്കു സമ്മതമെങ്കിൽ ഞാൻ ഇവിടെ മൂന്നു കുടിൽ ഉണ്ടാക്കാം ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു.
17:5 അവൻ പറയുമ്പോൾ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേൽ നിഴലിട്ടു; മേഘത്തിൽനിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദവും ഉണ്ടായി.
17:6 ശിഷ്യന്മാർ അതു കേട്ടിട്ടു ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു.
17:7 യേശു അടുത്തു ചെന്നു അവരെ തൊട്ടു: “എഴുന്നേല്പിൻ, ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു.
17:8 അവർ തലപൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല.
ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്

 

Copyright © 2024 Indian Orthodox Sabha Media Wing. All rights reserved.