അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷക സംഘം മേഖലാ സമ്മേളനം
പിറവം: അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷക സംഘം "ആമോസ്" പ്രധാന ശുശ്രൂഷകരുടെ വടക്കൻ മേഖല ഏകദിന സമ്മേളനം പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിൽ നടന്നു. ഡോ.തോമസ് മോർ അത്താനാസ്യോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ശുശ്രൂഷക സംഘം പ്രസിഡന്റ് ഡോ.യൂഹാനോൻ മോർ തേവോദോറോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ് ക്ലാസ് നയിച്ചു.
കണ്ടനാട് ഈസ്റ്റ് കണ്ടനാട് വെസ്റ്റ്, കൊച്ചി, അങ്കമാലി, തൃശ്ശൂർ ഭദ്രാസനങ്ങളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുത്തു.