
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൽക്കത്ത ഭദ്രാസനത്തിലെ സീനിയർ വൈദികനായിരുന്ന റവ ഫാ എബ്രഹാം തോമസ് (63)കർത്താവിൽ നിദ്രപ്രാപിച്ചു.
സംസ്കാര ശുശ്രൂഷ പിന്നീട്.ഭിലായിലുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കൽക്കത്ത രാജാറാ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി വികാരിയായി സേവനം അനുഷ്ടിക്കുകയായിരുന്നു.
മലങ്കര സഭ മാനേജിംഗ് കമ്മിറ്റി അംഗമായും കൽക്കത്ത അരമനയുടെ മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്.കൽക്കത്താ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായായിരുന്ന ഭാഗ്യ സ്മരണാർഹനായ സ്തേഫാനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ സെക്രട്ടറിയായിരുന്നു.
തലവടി കുഴിപ്പള്ളി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി ആണ് മാതൃഇടവക.
ആചാര്യേശ മശിഹ ! കൂദാ-ശകളർപ്പിച്ചോ-
രാചാര്യൻമാർകേകുക പുണ്യം-നാഥാ ! സ്തോത്രം
ആദരാഞ്ജലികൾ ;
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്