വേണാട്ടരചൻ അനിഴം തിരുനാൾ മാർത്തണ്ഡവർമ്മ വടക്കൻ പറവൂർ വരെയുള്ള നാട്ടുരാജ്യങ്ങളും വെട്ടി
പിടിച്ച് തിരുവിതാംകൂർ രൂപീകരിച്ച്, അൽ ശ്രീ പദ്മനാഭന് തൃപ്പടിദാനം നടത്തുന്നതോടെയാണ് തിരുവന
പൂരം ആ രാജ്യത്തിന്റെ തലസ്ഥാനമാകുന്നത്.
നസ്രാണിപ്പരിഷയ്ക്ക് പ്രാമുഖ്യം ഉണ്ടായിരുന്ന നാട്ടുരാജ്യങ്ങളാണ് മാർത്തണ്ഡവർമ്മ വെട്ടിപ്പിടിച്ച് തിരുവി
താംകൂർ ആക്കി തിരുനനന്തപുരം തലസ്ഥാനവുമാക്കിയത്. അതോടെ ഈ വിശാല ഭൂമികയിൽ നസ്രാണികൾ
അനുഭവിച്ചിരുന്ന രാഷ്ട്രീയ സ്വാധീനം നഷ്ടമായി. ഭരണസിരാകേന്ദ്രത്തിൽ അവർ ഒന്നുമല്ലാതായി.
എന്നാൽ നസ്രാണികൾ വേണാട്ടരചന്മാർക്ക് അപരിചിതർ അല്ലായിരുന്നു. വേണാടിന്റെ ആദ്യതലസ്ഥാന
യ തിരുവിതാംകോട് കൊട്ടാരത്തിൽനിന്നും കല്ലേറു ദൂരത്തിനുള്ളിലായിരുന്നു തോമയാർ കോവിൽ എന്ന
അരചപ്പള്ളി. പരിമിത അംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നു എങ്കിലും രാജകീയ സംരക്ഷണവും അംഗങ്ങൾക്ക്
പ്രത്യേക പദവികളും വേണാട് രാജവംശം നൽകിയിരുന്നു. അവരിൽ കുറെപ്പേർ പുതിയ രാജ്യ തലസ്ഥാനമായ
തിരുവന്തപുരത്തേക്കു കുടിയേറി. അവിടുത്തെ മുഖ്യ വാണിഝ്യ കേന്ദ്രമായ ചാലയിൽ തോമയാർ കോവി
ലിന്റെ ഒരു കുരിശുപള്ളിയും സ്ഥാപിച്ചു. 1900-മാണ്ടു വരെ ഇത് നിലനിന്നിരുന്നു എന്ന് രേഖകളുണ്ട്.
പക്ഷേ, ഇത് തികച്ചും പരിമിതമായ ഒരു സംവിധാനം മാത്രമായിരുന്നു എന്നു വേണം അനുമാനിക്കാൻ.
കാരണം അവിടെ മെത്രാപ്പോലീത്തായ്ക്കു താമസിക്കുവാനുള്ള ഒരു സൗകര്യവും ഉണ്ടായിരുന്നില്ല എന്നും,
അതേസമയം അവിടുണ്ടായിരുന്ന തെരിസായ്ക്കൾക്ക് ആവശ്യത്തിനുള്ള ധന-സൗകര്യങ്ങൾ ഉണ്ടായിരുന്നു എന്നും
1800-ൽ തിരുവിതാംകൂർ മഹാരാജാവിനെ സന്ദർശിക്കാനെത്തിയ വലിയ മാർ ദീവന്നാസ്യോസിനെപ്പറ്റിയുള്ള
...9-നു തിരുവനന്തപുരത്തു ചെന്ന് മുഖം കാട്ടി. സങ്കടങ്ങളൊക്കെയും തിരുമനസ്സറിയിച്ചാറെ വെണ്ടും വണ്ണം
കൽപന വന്നു 4 തിയതി പാർക്കണമെന്നു കൽപിക്കകൊണ്ട്, ചാലയിൽ ലോകനാഥന്റെ വീട്ടിൽ പാർത്തു. 11 1/
4 ഉം കൊപ്പും പോരുവളവും തന്നു... എന്ന നിരണം ഗ്രന്ഥവരി പരാമർ ശനം വ്യക്തമാക്കുന്നു.
തിരുവിതാംകൂറിന്റെ മാറുന്ന രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങൾ തിരുവനന്തപുരത്തെ തെരീസായ
ളുടെ സ്വധീനം അസ്ത്രപ്രഭമാക്കി. പുതിയ ഭരണസംവിധാനത്തിൽ നസ്രാണികളുടെ സ്വാധീനം അവിടെ ഉണ്ടാ
യതുമില്ല. അതിനാൽ തിരുവനന്തപുരത്ത് ഒരു നസ്രാണിപ്പള്ളിയേപ്പറ്റി പത്തൊമ്പതാം നൂറ്റാണ്ടിൽ ആരും ചിന്തി
ച്ചുമില്ല.
ഇതിനിടയിൽ പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസ്യോസ് മലങ്കര സഭയുടെ അറിവോ സമ്മതമോ
ആവഅസ്യമോ കൂടാതാതെ 1842-ൽ ശീമയിൽ പോയി അന്ത്യോഖ്യാ പാത്രിയർക്കീസിൽ നിന്നും മേല്പട്ടസ്ഥാനം
കരസ്ഥമാക്കി. മടങ്ങി കേരളത്തിലെത്തിയതുമുതൽ അദ്ദേഹം മലങ്കര മെത്രാൻ സ്ഥാനത്തിനുള്ള ശ്രമം ആരം
ഭിച്ചു. തിരുവനന്തപുരത്തെ ബ്രിട്ടീഷ് - തിരുവിതാംകൂർ അധികാരികളെ സ്വധീനിച്ച് മലങ്കര മെത്രാൻ സ്ഥാനത്ത്
കയറിപ്പറ്റാനുള്ള ശ്രമത്തിനായി അദ്ദേഹത്തിന് അന്നുമുതൽ 1852-ൽ രാജകീയ വിളംബരം ലഭിക്കുന്നതു വരെ
യുള്ള കാലത്ത് തിരുവനന്തപുരത്ത് ഏതാണ്ട് സ്ഥിരമായി തമ്പടിക്കേണ്ടിവന്നു. ഈ ദശാബ്ദത്തിലെന്നോ ആണ്
ഇപ്പോൾ തിരുവനന്തപുരം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ ഇരിക്കുന്ന സ്ഥലം അദ്ദേഹം വില
യക്കു വാങ്ങി തന്റെ താമസ സൗകര്യം ഒരുക്കുന്നത്.
ഇക്കാലത്തോ പിന്നീട് പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസ്യോസ് മലങ്കര മെത്രാപ്പോലീത്തായുടെ
ജീവിതകാലത്തോ തിരുവനന്തപുരത്ത് ഒരു നസ്രാണിപ്പള്ളി ഉണ്ടായില്ല. 1889-ൽ സെമിനാരിക്കേസിൽ തിരുവി
താംകൂർ റോയൽ കോർട്ടു വിധി ഉണ്ടാവുകയും അതനുസരിച്ച് 1891-നു ശേഷം ഇപ്പോൾ തിരുവനന്തപുരം
സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ ഇരിക്കുന്ന സ്ഥലം പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്
അഞ്ചാമൻ മലങ്കര മെത്രാപ്പോലീത്താ എന്ന നിലയിൽ നടത്തി എടുക്കുകയും ചെയ്ത ശേഷം അദ്ദേഹത്തിന്റെ
കല്പനപ്രകാരം കൊച്ചുപറമ്പിൽ പൗലൂസ് റമ്പൻ (പിന്നീട് മാർ കൂറിലോസ് മെത്രാപ്പോലീത്താ നേതൃത്വം
നല്കി പണികഴിപ്പിച്ച് 1900-മാണ്ടിൽ കൂദാശ ചെയ്തതാണ് ഇന്നത്തെ തിരുവനന്തപുരം സെന്റ് ജോർജ്ജ് ഓർത്ത
ഡോക്സ് കത്തീഡ്രൽ.
1906-ൽ കാരുചിറ ഗീവർഗീസ് റമ്പാൻ (പിന്നീട് പ. ബസേലിയോസ് ഗീവർഗീസ് പ്രഥമൻ കാതോലിക്കാ
അച്ചടിച്ച് പ്രസിദ്ധീകരിച്ച സഭാ പഞ്ചാംഗ മനസരിച്ചും മലങ്കര അസോസിയോഷൻ മാനേജിംഗ് കമ്മറ്റിയുടെ 1963
ജൂൺ 3-ലെ നിശ്ചയപ്രകാരം രൂപീകരിച്ച് മണലിൽ യാക്കോബ് കത്തനാർ, എം. എബ്രഹാം, കെ. ഇ. ചെറി
താൻ എന്നിവർ ഉൾപ്പെട്ട സബി കമ്മറ്റി റിപ്പോർട്ടു പ്രകാരവും തിരുവനന്തപുരം സെന്റ് ജോർജ്ജ് ഓർത്ത
ഡോക്സ് കത്തീഡൽ ഇരിക്കുന്ന സ്ഥലം സമുദായം വക പൊതു സ്വത്തുക്കളിൽ ഉൾപ്പെട്ടതാണ്. അതിന്
ഇന്നും മാറ്റം വന്നതായി അറിവില്ല.
എന്നാൽ ഈ വകുപ്പിലൊന്നും ഉൾപ്പെടുന്നതല്ല തിരുവനന്തപുരത്തെ ബാവാ പറമ്പ്. അതിന് പ്. ഇഗ്നാത്തി
ജോസ് പത്രോസ് തിതീയൻ പാത്രിയർക്കീസിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് അതിന്റേതാതായ സാ
മായ ഒരു ചരിത്രമുണ്ട്. 1875 മെയ് 20-നാണ് അദ്ദേഹം മലങ്കരയിലെത്തുന്നത്. പാലക്കുന്നത്ത് മാത്യൂസ് മാർ
അത്താനാസ്യോസിന് അനുകൂലമായ രാജകീയ വിളംബരം പിൻവലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹവും
പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് അഞ്ചാമനും കൂടി അതേവർഷം ജൂലൈയിൽ തിരുവനന്തപുരം
സന്ദർശിച്ചു. മൂന്നുമാസം അവർ അവിടെ താമസിച്ചു. അന്ന് മലങ്കര നസ്രാണികൾക്കു തിരുവനന്തപുരത്തുള്ള
ഏക സ്ഥാപനം മാത്യൂസ് മാർ അത്താനാസ്യോസ് മെത്രാപ്പോലീത്തായുടെ കെട്ടിടം മാത്രമായിരുന്നു. പാതി
യർക്കീസ് അവിടെ താമസിക്കുക എന്നത് അചിന്ത്യവും.
ഈ സാഹചര്യത്തിലാണ് കണ്ണൻ മൂലയിൽ ലണ്ടൻ മിഷൻ വക ബംഗ്ളാവ് വാടകയ്ക്കെടുത്ത് പാത്രിയർക്കീ
സിനു താമസസൗകര്യം ഒരുക്കിയത്. രാജ്യതലസ്ഥാനമായ തിരുവനന്തപുരത്ത് ഒരു ആസ്ഥാനം ഇല്ലാത്തതിന്റെ
ബുദ്ധിമുട്ട് മാർ ദീവന്നാസ്യോസ് അഞ്ചാമൻ മനസിലാക്കിയത് ഇക്കാലത്താണ്. ആ പ്രശ്നം പരിഹരിക്കുവാ
നാണ് ഇന്ന് ബാവാ പറമ്പ് എന്നറിയപ്പെടുന്ന വസ്തു അദ്ദേഹം വാങ്ങിയത്. അതായത്, 1875 ജൂലൈ മുതലുള്ള
മൂന്നു മാസങ്ങളിൽ ആവണം ഈ കച്ചവടം നടന്നത്.
തിരുവനന്തപുരം സെന്റ് ജോർജ്ജ് പള്ളി ശതാബ്ദി നിറവിൽ എന്ന കൃതിയിൽ ഇപ്രകാരം രേഖപ്പെടുത്തി
യിരിക്കുന്നു.അദ്ദേഹത്തിന്റെ (പാത്രിയർക്കീസിന്റെ താമസത്തിനും പള്ളി വയ്ക്കുന്നതിനുമായി ബാവാ പറമ്പ്
സഭയ്ക്കുവേണ്ടി പുലിക്കോട്ടിൽ തിരുമേനി വാങ്ങിയത്. അവിടെ പള്ളിവയ്ക്കുന്നതിന് 1875 സെപ്റ്റംബർ 27-ന്
മഹാരാജാവിന് പാത്രിയർക്കീസ് അപേക്ഷ നൽകിയതിനാൽ അതിനുമുമ്പ് വസ്തു കൈവശപ്പെടുത്തി എന്നത്
നിശ്ചയമാണ്. വീണ്ടും രണ്ടു പ്രാവശ്യം കൂടെ പാത്രിയർക്കീസ് സർക്കാരിലേയ്ക്ക് എഴുതിയെങ്കിലും 1877 മെയ്
23-ന് പത്രോസ് പാത്രിയർക്കീസ് മടങ്ങുന്നതുവരെ അനുവാദം ലഭിച്ചില്ല. ആ അദ്ധ്യായം അവിടെ അവസാനിച്ചു
തിരുവനന്തപുരത്ത് ഒരു പള്ളി വേണമെന്ന് പാത്രിയർക്കീസ് ആഗ്രഹിച്ചതനുസരിച്ച് 1875-ൽ അതിനായി
വാങ്ങിയ വസ്തുവാണിതെന്നും, അദ്ദേഹത്തിന്റെ സ്മാരകം എന്നപോലെ ബാവായുടെ പുരയിടം എന്നു പറ
വന്നായി ആണ് തന്റെ അറിന് എന്നും പ വട്ടശ്ശേരിൽ തിരുമേനി വട്ടിപ്പണക്കേസിൽ മൊഴി കൊടുത്തി
sani
സെമിനാരിക്കേസിന്റെ കയത്തിലേയ്ക്ക് എടുത്തുചാടി നിരന്തരമായി തീവ സാമ്പത്തിക പ്രതിസന്ധിയെ
അഭിമുഖീകരിച്ചിരുന്ന മാർ ദീവന്നാസ്യോസ് അഞ്ചാമന് തിരുവനന്തപുരം പള്ളിക്കാര്യം ചിന്തിക്കുക എന്നത്
അന്ന് അസാധ്യമായിരുന്നു. 1884-ൽ അവിടെ എന്തെങ്കിലും നിർമ്മിതികൾ ഉണ്ടായിരുന്നതായി സൂചനകളില്ല.
കാരണം ആ വർഷം സെമിനാരിക്കേസിന്റെ അപ്പീൽ സംബന്ധിച്ച് ദീർഘകാലം തിരുവനന്തപുരത്ത് താമസി
ക്കേണ്ടിവന്ന വ്യവഹാര കാര്യസ്ഥൻ ഇടവഴിക്കൽ ഇ. എം. പീലിപ്പോസ് ദൂരെ പേട്ടയിൽ ഒരു ബംഗ്ലാവിലാണ്
പാർത്തത്. വഞ്ചിയൂർ കോടതിയിൽ നിന്നും കേവലം ഒരു കിലോമീറ്റർ മാത്രം അകലെയുള്ള ബാവാ പറമ്പിൽ
അന്ന് കെട്ടിടമുണ്ടായിരുന്നെങ്കിൽ അവിടെ താമസിക്കുക എന്ന സൗകര്യം ഉപയോഗിക്കാതിരിക്കില്ല.
1889-ൽ സെമിനാരിക്കേസിലെ റോയൽ കോടതി വിധി വന്നതിനുശേഷം 1891-ൽ മാർ ദീവന്നാസ്യോസ് അഞ്ചാ
മൻ തിരുവനന്തപുരം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ ഇരിക്കുന്ന വെളിവിളാകം വസ്തുവും
അതിലിരിപ്പു ബംഗ്ലാവും നടത്തി എടുത്തു. അതോടെ നഗരഹൃദയത്തോടു കൂടുതൽ അടുത്തുള്ളതും യാത്രാ
സൗകര്യമുള്ളതുമായ ഈ വസ്തുവിൽ പള്ളി പണിയുന്നതിന് ദീർഘവീക്ഷണപടുവായ മാർ ദീവന്നാസ്യോസ
അഞ്ചാമൻ തീർച്ചപ്പെടുത്തി. അപ്പോഴേയ്ക്കും വ്യവഹാരങ്ങളുടെ നൂലാമാലകളിൽ നിന്നും അദ്ദേഹം കുറെയെ
ങ്കിലും മോചിതനായി എന്നു മാത്രമല്ല, സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും അദ്ദേഹം കുറെയൊക്കെ കരകയറി.
ബാവാ പറമ്പ് എഴുതി വാങ്ങുന്ന 1875-ൽ തിരുവനന്തപുരത്ത് നസ്രാണികളുടെ അംഗസംഖ്യ അംഗുലീ പരിമിത
മായിരുന്നെങ്കിൽ 1891 ആയപ്പോഴേയ്ക്കും തിരുവനന്തപുരത്തേയ്ക്കുള്ള നസ്രാണി കുടിയേറ്റം ശക്തി പ്രാപി
ക്കാൻ തുടങ്ങിയിരുന്നു. അത്യാവശ്യം ഒരു പള്ളിവെക്കനുള്ള ആളും അർത്ഥവും മലങ്കര നസ്രാണികൾക്ക് അവിടെ
ഇക്കാലത്തിനിടയിൽ ഉണ്ടായി.
ഈ സാഹചര്യത്തിലാണ് പൊതുസഭയിൽനിന്ന് പിരിവെടുത്ത് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തി
ഡൽ പുലിക്കോട്ടിൽ മെത്രാച്ചൻ പണികഴിപ്പിക്കുന്നതും 1900-ൽ കൂദാശ ചെയ്യുന്നതും. അതോടെ ബാവാ പറ
നിന്റെ പ്രാധാന്യം അസ്ത്രപരമായി.
പക്ഷേ ഇക്കാലത്തൊക്കയും ബാവാ പറമ്പ് മലങ്കര മെത്രപ്പോലീത്തായുടെ തനതു വകയായിരുന്നു എന്ന
തിനു തെളിവുണ്ട്. ബാവാ പറമ്പ് പണയം വെച്ച് ഇ. ജോൺ വക്കീലിൽ നിന്നും പണം കടം വാങ്ങിയതായി പ
വട്ടശ്ശേരിൽ തിരുമേനി വട്ടിപ്പണക്കേസിൽ മൊഴി കൊടുത്തിട്ടുണ്ട്. ഏതായാലും ഇന്ന് ഈ വസ്തു പൗരസ്ത്യ
കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയന്റെ
പേരിൽ കരം കെട്ടുന്ന വസ്തുവാണ്. അവിടെ അദ്ദേഹം പ. സഭയ്ക്കായി നടത്തുന്ന ഒരു നിർമ്മതിയേയും
ആർക്കും ചോദ്യം ചെയ്യാനാവില്ല.
സ്ഥാപനലക്ഷ്യത്തിനു 150-തോളം വർഷം തികയുമ്പോൾ ബാവാ പറമ്പിൽ പൗരസ്ത്യ കാതോലിക്കായും
മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ അതേ സ്ഥാപന ലക്ഷ്യം
പൂകരിക്കുവാൻ ഒരു ഓർത്തഡോക്സ് സെന്റർ പണിയുന്നതിൽ ഒരു തെറ്റുമില്ല; ഒരു നിയമതടസവുമില്ല
എന്നാൽ. തിരുവനന്തപുരത്തെ ബാവാ പറമ്പിൽ ഓർത്തഡോക്സ് സെന്റർ പണിയുന്നതിനെക്കുറിച്ച് ഈ
ലേഖകന് വ്യക്തമായ രണ്ടു കാഴ്ചപ്പാടുകളുണ്ട്.
1. അന്നത്തെ നസ്രാണികളുടെ രാജ്യ തസസ്ഥാനമായ തിരുവനന്തപുരത്ത് ഒരു സഭാ സ്ഥാപനം ഉണ്ടാകണ
മെന്ന ദീർഘദർശനതച്ചോടെ തന്റെ ഇല്ലായ്മയിൽ ബാവാ പറമ്പ് വാങ്ങിയ പുലിക്കോട്ടിൽ മാർ ദീവന്നാസ്യോസ്
അഞ്ചാമൻ മലങ്കര മെത്രാപ്പോലീത്തയോടുള്ള ബഹുമാന സൂചകമായി ഈ സെന്ററിന് അദ്ദേഹത്തിന്റെ
പേര് നൽകണം.
2. ആധുനിക മലങ്കര സഭയ്ക്ക് ആത്മീകവും ലൗകീകവുമായ അടിസ്ഥാനമിട്ട് ആ പിതാവ്, പ. സഭയുടെ
സാമ്പത്തിക സുസ്തിരതയ്ക്കായി പത്രപ്രവർത്തനം മുതൽ കായൽകൃഷി വരെ എല്ലാ മേഖലകളിലും വ്യാപ
രിച്ചു. അദ്ദേഹത്തിന്റെ സാമ്പത്തിക ദർശനങ്ങളോടുള്ള ആദരമായി നിർദ്ദിഷ്ട സെന്ററിന്റെ അടിയിലെ രണ്ടു
നില കൊമേർസ്യൽ ബിൽഡിംഗ് ആക്കി വാടക വാങ്ങുക.
ഈ സെന്റിറിന്റെ നിത്യ ചിലവില്ല. ഈ വാടക മതിയാകും എന്നാണ് ഈ ലേഖകന്റെ കണക്കുകൂട്ടൽ