ചേപ്പാട് പള്ളിയിൽ പോലീസിന്റെ അതിക്രമം .
മലങ്കര സഭയുടെ ചേപ്പാട്‌പള്ളിയിൽ ഇന്ന് നടന്നത് അക്രമം . ഹൈവേ വികസനവുമായി ബന്ധപെട്ടു കോടതി ഉത്തരവുകൾ എന്താണെങ്കിലും അതുപാലിക്കാൻ സഭയും , ആ ഇടവകയും ഒരുക്കമാണ് .
നൂറ്റാണ്ടുകൾ പഴക്കം ഉള്ള കുരിശു അതെ പടി പൊക്കിമാറ്റുവാൻ ഇടവക പൊതുയോഗം തീരുമാനം എടുത്തിരുന്നതാണ് .
മുന്നറിയിപ്പുകൾ ഇല്ലത്തെ ആരുടെയോ നിർദേശ പ്രകാരം ഒരു ആർഡിഒ എത്തി പോലീസിനെ കൊണ്ട് ബലമായി കുരിശു തകർക്കുന്നു .ഇതിനു പോലീസിനും കലക്ടർക്കും ആരാണ് നിർദേശം കൊടുത്തിയത് . കോടതിയിൽ ഇതിന്റെ കേസ് നടക്കുന്ന സാഹചര്യത്തിൽ ആണ് മുന്നറിയിപ്പു ഇല്ലാതെ ഈ നടപടി എന്നു ഇടവകക്കാർ ആരോപിച്ചു .
നൂറ്റാണ്ടുകൾ വ്യവഹാരത്തിൽ കൂടെ രാജ്യത്തെ പരമോന്നത നീതിപീഠം വിധിയെഴുതിയ മലങ്കര സഭയുടെ സത്യവിധിയെ നടപ്പാക്കുവാൻ ഒരു സർക്കാർ ഇല്ല , ഒരു ഉദ്യോഗസ്ഥരും ഇല്ല . മലങ്കര സഭയെ ഏത് വിധേനെയും ദ്രോഹിക്കുവാൻ ഇറങ്ങിയൊരിക്കുന്ന രാഷ്ട്രീയ കോമരങ്ങളുടെ നിർദേശം ഈ കാര്യത്തിൽ ഉണ്ട് എന്നു ഒരു സംശയവും ഇല്ല . കുരിശും കുരിശ്ശടിയും തകർക്കുവാൻ വന്ന നടപടി തെറ്റാണു എന്നും അതിനുള്ള ഓർഡർ കാണിക്കുവാനും പറഞ്ഞു വൈദികർ നിൽകുമ്പോൾ അത് കാണിക്കുക പോലും ചെയ്യാതെ കുരിശു പൊളിച്ചുമാറ്റുവാൻ ഉള്ള വ്യഗ്രത ലോകം കാണണം . വൈദികനെ കടന്നു പിടിച്ചു ബലമായി നീക്കം ചെയ്യുന്നതും കാണുവാൻ ഇടയായി . പ്രതേകിച്ചു ഒരു പോലീസ് ഉദ്യോഗസ്ഥൻ വൈദികരെയും വിശ്വാസികളെയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും നമുക്ക് കാണാവുന്നതാണ് .
രാജ്യത്തെ ഒരു വികസനത്തിനും തടസ്സം നിൽക്കാത്ത സഭയാണ് ഇത് ...
പള്ളിയുടെ സ്ഥലം കൂടെ വിട്ടുകൊടുക്കുന്ന കാഴ്ച ചാത്തമറ്റം പള്ളിയിൽ കഴിഞ്ഞ ദിവസം നമ്മൾ കണ്ടതാണ്
അങ്ങനെ ഉള്ള ഈ സഭയെ ആണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അവഹേളിക്കുവാൻ ശ്രമിച്ചിരിക്കുന്നത്
എന്നും രാജ്യത്തോടും രാജ്യത്തെ നിയമ വ്യവസ്ഥിതിയോടും ഒപ്പം സഞ്ചരിക്കുകയും അതിനെ ബഹുമാനിക്കുകയും ആദരവോടെ പാലിക്കുകയും ചെയ്യുന്ന ഈ സമൂഹത്തോട് കാണിച്ച നീതികേട് പൊറുക്കാൻ പറ്റാത്തതാണ് . കാടൻ നടപടികൾ എടുത്ത കാട്ടാളന്മാർ നിങ്ങള്ക്ക് മാപ്പില്ല
നിറഞ്ഞ അമർഷത്തോടെ , മലങ്കര സഭയുടെ ഓരോ മക്കളുടെയും പ്രതിഷേധം അറിയിക്കുന്നു....
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്