News

News ചാത്തമറ്റം പള്ളി ; കർമ്മേൽ കുന്നിൽ ശോഭിക്കുന്ന വിളക്ക്....

ചാത്തമറ്റം പള്ളി ;
കർമ്മേൽ കുന്നിൽ ശോഭിക്കുന്ന വിളക്ക്....

മലങ്കര സഭയുടെ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയാൽ കൂദാശ ചെയ്ത കർമ്മേൽ സെൻ്റ് പീറ്റേഴ്‌സ് & സെന്റ്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി കർമ്മേൽ കുന്നിലെ വിളക്കായി ശോഭിക്കുന്നു .മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ഒരു പള്ളിയെന്നതിൽ അപ്പുറം നാനാജാതി മതസ്ഥരുടെ അഭയ സ്ഥാനം കൂടി ആയിരിക്കുകയാണ് ഈ ദേവാലയം.
പരിശുദ്ധനായ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് കൂടെ കർമ്മേൽ കുന്നിൽ സ്ഥാപിച്ചപ്പോൾ മലങ്കരയുടെ ആ പുണ്യവാന്റെ സാന്നിധ്യം കൂടെ ആ നാടിന പ്രശോഭിപ്പിക്കും എന്നു മറ്റു മതസ്ഥർ ഉൾപ്പെടെ പറഞ്ഞു കഴിഞ്ഞു .

നാളുകളായി ശോചനീയാവസ്ഥയിൽ കിടന്ന ദേവാലയം പുതുക്കിപ്പണിത അവസരത്തിൽ പലരീതിയിൽ നാടിനു മാതൃക കൂടെ ആയി എന്നതാണ് .
പള്ളിക്കു ചുറ്റും കിടക്കുന്ന പൊതുവഴിക്കു വീതി കൂട്ടുവാൻ മീറ്ററുകൾ സ്ഥലം വിട്ടുകൊടുത്തു ഈ ഇടവക മാതൃക കാട്ടിയതു എന്നു പൊതുസമ്മേളനത്തിൽ പഞ്ചായത്തു പ്രസിഡന്റ് പറയുകയുണ്ടായി .
നാട്ടുകാരുടെ ഉൾപ്പെടെ സഹകരണത്തിൽ ആണ് ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നത് .
മലങ്കര സഭയുടെ മക്കൾ മനസറിഞ്ഞു ഈ ദേവാലയത്തെ കരുതിയതും പള്ളിയുടെ പണി സുഗമമായി നടക്കുവാൻ കാരണമായി . കൂദാശ നടക്കുന്ന വേളയിൽ നാട്ടുകാരുടെയും മലങ്കര സഭയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും ഉള്ള വിശ്വാസികളുടെയും സാന്നിധ്യം ചടങ്ങിൽ ഉണ്ടായിരുന്നു . പള്ളിക്കുവേണ്ടി അഹോരാത്രം പ്രയത്നിച്ച ഇടവകാംഗങ്ങൾ ,മാറിവന്ന ഇടവക വികാരിമാർ എല്ലാവരുടെയും നിറ സാന്നിധ്യത്തിൽ മലമേൽ ആ വിളക്ക് ശോഭിച്ചു നിൽക്കുമ്പോൾ സഭയ്ക്കും സഭയുടെ മക്കൾക്കും ഇത് അഭിമാന നിമിഷം ....
വിഘടിത യാക്കോബായ വിഭാഗം കയ്യേറിയോ അന്യായമായി കൈവശപ്പെടുത്തിയോ,അല്ലെങ്കിൽ ഇല്ലാത്ത തർക്കം ഉണ്ടാക്കി പള്ളി പൂട്ടിക്കുകയോ ചെയ്തു ;ജീര്ണിതവസ്ഥയിലായി മലങ്കര നസ്രാണി തന്റെ ആത്മബലം കൊണ്ട് വർഷങ്ങളോളം കേസ് നടത്തി കോടതി വിധി നടപ്പാക്കി തങ്ങളുടെ ദേവാലയത്തെ ശോഭിതമാക്കിയതിന്റെ അവസാന ഉദാഹരണമാണ് ചാത്തമറ്റം പള്ളി.....

പ്രാർത്ഥനയോടെ ,ആശംസകളോടെ , അഭിമാനത്തോടെ , കരുതലോടെ
ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്

Copyright © 2026 Indian Orthodox Sabha Media Wing. All rights reserved.