മലങ്കര സഭയുടെ പുനരധിവാസ പദ്ധതിക്ക് രണ്ടേക്കർ സ്ഥലം ദാനമായി നൽകി
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നേതൃത്വത്തിൽ വയനാട് ദുരന്തത്തിൽപെട്ടവർക്ക് നിർമ്മിച്ച് നൽകുന്ന ഭവനങ്ങൾക്കായ് സഭാംഗമായ ശ്രീ. കെ കെ സക്കറിയാ കാരുചിറയും കുടുംബവും രണ്ടേക്കർ സ്ഥലം ദാനമായി നൽകി. കൊല്ലം സെന്റ് .തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗമാണ്.
കോഴിക്കോട് പാലക്കാട് റൂട്ടിൽ
പൊന്നങ്കോട് എന്ന പ്രദേശത്ത് നാഷണൽ ഹൈവേയോട് ചേർന്നുള്ള സ്ഥലമാണ് നൽകിയത്.