മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻകാതോലിക്കാബാവ 13 നു വയനാട് ദുരന്തം നടന്ന സ്ഥലങ്ങൾ സന്ദർശിക്കും
പരിശുദ്ധ ബാവാതിരുമേനി ആഗസ്റ്റ് 13 വയനാട് ദുരന്ത മേഖലകൾ സന്ദർശിക്കും ,തുടർന്ന് ദുരന്ത മേഖലകളിൽ സഭ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ,മുന്നോട്ടു ഈ ജനതയെ കൈപിടിച്ച് കയറ്റുന്നതിനെക്കുറിച്ചും ഉള്ള കാര്യങ്ങൾ ഇതിനായി നിയോഗിച്ച കമ്മിറ്റിയുമായി ചർച്ചനടത്തി അടിയന്തിരമായി ചെയ്യാൻ പോകുന്നകാര്യങ്ങളെക്കുറിച്ചും ,ഇവിടെ നടക്കുവാനായിരിക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തും .മലങ്കര സഭ ദുരന്തം നടന്ന ആ ദിവസങ്ങളിൽ തന്നെ ദുരന്തത്തിൽ വീട് നഷ്ടപെട്ട 50 പേർക്ക് വീട് നിർമിച്ചു നൽകും എന്നു അറിയിച്ചിരുന്നു