News

News തിരുവാർപ്പ് മർത്തശ്മൂനി ഓർത്തഡോക്സ്‌ പള്ളിയിൽ ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുന്നു:

തിരുവാർപ്പ് മർത്തശ്മൂനി ഓർത്തഡോക്സ്‌ പള്ളിയിൽ ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുന്നു:
മലങ്കര സഭയുടെ കോട്ടയം ഭദ്രാസനത്തിലെ തിരുവാർപ്പ് മർത്തശ്മൂനി ഓർത്തഡോക്സ് ‌ പള്ളിയിൽ മലങ്കര സഭ വിശ്വാസിയുടെ സംസ്‌കാരശുശ്രുഷ ഇന്ന് ഉച്ചയ്ക്ക് നടക്കാനിരിക്കേ രാവിലെ വിശുദ്ധ കുർബ്ബാനയ്ക്ക് കാർമ്മികത്വം വഹിക്കുന്ന വികാരിയെയും ശുശ്രുഷയ്ക്ക് പങ്കെടുക്കാനെത്തിച്ചേർന്ന വിശ്വാസികളെയും വിഘടിത യാക്കോബായ വിഭാഗം സംഘം ചേർന്ന് ആക്രമിച്ചു.
ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു ഇന്ന് ഉച്ചയ്ക്ക് ശേഷം ദേവാലയത്തിൽ നടക്കാനുള്ള സംസ്‌കാരശുശ്രുഷ തടസ്സപ്പെടുത്താനും മലങ്കര സഭയുടെ പുരോഹതിനെയും വിശ്വാസികളെയും അപായപ്പെടുത്താൻ എന്ന ഉദ്ദേശ്യത്തോടെ നടത്തിയ അക്രമത്തെ ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ് അപലപിക്കുന്നു.
കൂടുതൽ പോലീസ് സംഭവസ്ഥലത്തേക്ക് എത്തിച്ചേരുന്നു.

Copyright © 2024 Indian Orthodox Sabha Media Wing. All rights reserved.